ഡ്രൈ​വ​റി​ല്ലാ​തെ നീ​ങ്ങി​യ ട്ര​ക്കി​ല്‍ ചാ​ടി​ക്ക​യ​റി യു​വ​തി; ഹാ​ന്‍​ഡ് ബ്രേ​ക്കി​ട്ടു വാ​ഹ​നം നി​ർ​ത്തി; സാ​ഹ​സി​ക പ്ര​വൃ​ത്തി​ക്ക്  കൈ​യ​ടി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ


നി​ർ​ത്തി​യി​ട്ട കൂ​റ്റ​ൻ ട്ര​ക്ക് ഡ്രൈ​വ​റി​ല്ലാ​തെ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തു ക​ണ്ടാ​ൽ അ​ല​റി​വി​ളി​ച്ചു മാ​റി​നി​ൽ​ക്കു​ക​യാ​യി​രി​ക്കും മി​ക്ക​വ​രും ചെ​യ്യു​ക.
എ​ന്നാ​ൽ ട്ര​ക്ക് ഉ​രു​ളു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു യു​വ​തി മ​റ്റൊ​ന്നും നോ​ക്കാ​തെ ട്ര​ക്കി​ന്‍റെ തു​റ​ന്നു കി​ട​ന്ന വാ​തി​ലി​ലൂ​ടെ അ​നാ​യാ​സ​മാ​യി ചാ​ടി​ക്ക​യ​റി, ഹാ​ന്‍​ഡ് ബ്രേ​ക്കി​ട്ടു വാ​ഹ​നം നി​ർ​ത്തി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ​ക്ക് വ​ലി​യ കൈ​യ​ടി​യാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സി​ലെ ജ​ന​പ്രി​യ അ​ക്കൗ​ണ്ടാ​യ ഘ​ർ കെ ​ക​ലേ​ഷാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ, സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല.

വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ട്ര​ക്കി​നും ജെ​സി​ബി​ക്കും ഇ​ട​യി​ലൂ​ടെ നീ​ങ്ങു​ന്ന ഒ​രു യു​വ​തി​യെ കാ​ണാം. അ​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ട്ര​ക്ക് മു​ന്നോ​ട്ട് നീ​ങ്ങു​ന്നു.

ഈ ​സ​മ​യം പി​ന്നി​ല്‍​നി​ന്നു ര​ണ്ടു പേ​ര്‍ ട്ര​ക്കി​ലെ പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തും കാ​ണാം. എ​ന്നാ​ല്‍, യു​വ​തി പെ​ട്ടെ​ന്നു ട്ര​ക്കി​ലേ​ക്കു ചാ​ടി​ക്ക​യ​റി ഹാ​ൻ​ഡ് ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച് വ​ണ്ടി നി​ര്‍​ത്തു​ന്നു.

ഈ ​സ​മ​യം ട്ര​ക്ക് റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​വും ക​ട​ന്നി​രു​ന്നു. യു​വ​തി​യു​ടെ സാ​ഹ​സി​ക പ്ര​വൃ​ത്തി​യും മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തും വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കി.

Related posts

Leave a Comment