ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്നതിന് പല രീതിയിലുള്ള മാർഗങ്ങൾ തേടിപ്പോകുന്നവരാണ് പലരും. ചെളി കഴിച്ചാൽ ആരോഗ്യം കൂടുമെന്ന് പറഞ്ഞാൽ നിങ്ങൾ അത് പരീക്ഷിച്ച് നോക്കാറുണ്ടോ? ഏയ് എവിടുന്ന് എന്ന് മറുപടി പറയാൻ വരട്ടെ…
ചെളി കഴിച്ചാൽനിങ്ങളുടെ കുടൽ സംബന്ധമായ പ്രശ്നങ്ങളും ചർമ്മപ്രശ്നങ്ങളും അമിത വണ്ണവുമെല്ലാം നിയന്ത്രിക്കുന്നതിനു സഹായകരമാകുമെന്ന് പറഞ്ഞിരിക്കുകയാണ് ഫെർട്ടിലിറ്റി, ഹോർമോൺ കോച്ച് എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റെഫാനി അഡ്ലർ.
ഇത് സംബന്ധിച്ച് ഒരു വീഡിയോ തന്നെ ഇവർ പങ്കുവച്ചിട്ടുണ്ട്. ഭൂമിയിലെ മനുഷ്യരേക്കാൾ കൂടുതൽ സൂക്ഷ്മാണുക്കളാണ് ഒരു ടീസ്പൂൺ ഓർഗാനിക് ബയോഡൈനാമിക് മണ്ണിൽ കാണപ്പെടുന്നത്. എല്ലാവരും ഇത് പരീക്ഷിക്കണമെന്നാണ് യുവതിയുടെ നിർദേശം.
വീഡിയോ പങ്കുവച്ചതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി എത്തിയത്. അപ്പന്റിസൈറ്റിസ് പോലുള്ള രോഗങ്ങൾ വേഗം പിടിപെടുമെന്നാണ് പലരുടേയും കമന്റ്.
അതേസമയം ഭക്ഷ്യയോഗ്യമായ മണ്ണ് എന്ന പേരിൽ പല ഓൺലൈൻ സ്റ്റോറുകളും ഇത് വിൽപന നടത്തുന്നുണ്ട്. ഇതി വാങ്ങാൻ ആളുകൾ ഏറെയാണെന്നതും മറ്റൊരു കൗതുകമാണ്.