ന്യൂഡല്‍ഹി: ഫെനി ബാലകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതം.സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനെ തനിക്ക് പരിചയമില്ലെന്ന്ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്
താന്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടില്ല. ഫെനിക്ക് പിന്നില്‍ മറ്റാരോ ആണെന്നും ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയോട് എന്താണ് ചെയ്യുന്നതെന്നും ജയരാജന് ചോദിച്ചു.
മണ്മറഞ്ഞ് പോയ നോതാവിനെ നിയമസഭയില്‍ വച്ച് കീറി മുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. അത്തരം പ്രവണതകളില്‍നിന്ന് യുഡിഎഫ് പിൻതിരിയണം.
തങ്ങള്‍ ഉന്നതമായ രാഷട്രീയ നിലവാരം വച്ച് പുലര്‍ത്തുന്നവരാണ്. അത് കാത്ത് സൂക്ഷിക്കാന്‍ മാധ്യമങ്ങളും സഹകരിക്കണമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. ഫെനി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്ത് വേണമെങ്കിലും തരാമെന്ന് ജയരാജന് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. സോളാർ വിഷയം എങ്ങനെയും കത്തിച്ച് നിർത്തണമെന്ന് ആവശ്യപ്പെട്ടു.
ജയരാജന് ഒരു കാറില്‍ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഫെനി പറഞ്ഞിരുന്നു.