റിയാദ്: സൗദിയിൽ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് പിടിയിലായി. ദിൽവർ ഹുസൈൻ ലാസ്കർ എന്ന യുവാവാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ അറസ്റ്റിലായത്.
കുറ്റം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയായിരിക്കും ശിക്ഷ. എന്നാൽ ശല്യം ചെയ്യൽ പൊതുസ്ഥലത്ത് വച്ചോ അല്ലെങ്കിൽ കുട്ടികൾക്കോ വിഭിന്ന ശേഷിക്കാർക്കോ എതിരെയോ ആയാൽ തടവ് അഞ്ചുവർഷവും പിഴ മൂന്ന് ലക്ഷം റിയാലും അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ഉയരും.
മാത്രമല്ല പ്രതിയെ തിരിച്ചറിയാൻ കഴിയും വിധം പ്രാദേശിക പത്രങ്ങളിൽ വാർത്ത നൽകുകയും ചെയ്യും.