സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ ഗോ​​ൾ നേ​​ട്ട​​ത്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ച് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ ഗോ​​ൾ നേ​​ട്ട​​ത്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ച് പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ.

2024-25 സീ​​സ​​ണി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ റീ​​ഡ് എ​​ഫ്സി​​ക്കെ​​തി​​രേ 1-1ന് ​​അ​​ൽ ന​​സ​​ർ എ​​ഫ്സി സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ നേ​​ടി​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്.

48 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ റൊ​​ണാ​​ൾ​​ഡോ 50 ഗോ​​ൾ തി​​ക​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. സീ​​സ​​ണി​​ൽ അ​​ൽ ന​​സ​​റി​​ന്‍റെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ 34-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ൾ.

സാ​​ദി​​യൊ മാ​​നെ​​യു​​ടെ ക്രോ​​സി​​നു ത​​ല​​വ​​ച്ച സി​​ആ​​ർ7​​നു പി​​ഴ​​ച്ചി​​ല്ല, പ​​ന്ത് വ​​ല​​യി​​ൽ. എ​​ന്നാ​​ൽ, 49-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് ഫൗ​​സ​​യ​​റി​​ന്‍റെ ഗോ​​ളി​​ൽ അ​​ൽ റീ​​ഡ് എ​​ഫ്സി സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ 15 മി​​നി​​റ്റ് ബാ​​ക്കി​​യു​​ള്ള​​പ്പോ​​ൾ റൊ​​ണാ​​ൾ​​ഡോ അ​​ൽ ന​​സ​​റി​​നാ​​യി വീ​​ണ്ടും വ​​ല​​കു​​ലു​​ക്കി​​യെ​​ങ്കി​​ലും വി​​എ​​ആ​​റി​​ലൂ​​ടെ റ​​ഫ​​റി അ​​തു നി​​ഷേ​​ധി​​ച്ചു.

2023 ജ​​നു​​വ​​രി​​യി​​ലാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ അ​​ൽ ന​​സ​​റി​​ലെ​​ത്തി​​യ​​ത്. അ​​ൽ ന​​സ​​റി​​നാ​​യി ഇ​​തു​​വ​​രെ ആ​​കെ 67 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 61 ഗോ​​ൾ പോ​​ർ​​ച്ചു​​ഗ​​ൽ താ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടെ​​ങ്കി​​ലും 2020നു​​ശേ​​ഷം ഒ​​രു സു​​പ്ര​​ധാ​​ന ട്രോ​​ഫി എ​​ന്ന അ​​ൽ ന​​സ​​റി​​ന്‍റെ ല​​ക്ഷ്യം ഇ​​തു​​വ​​രെ സ​​ഫ​​ല​​മാ​​യി​​ട്ടി​​ല്ല.

അ​​രി​​കെ 900

സൗ​​ദി സൂ​​പ്പ​​ർ ക​​പ്പ് ഫൈ​​ന​​ലി​​ൽ അ​​ൽ ഹി​​ലാ​​ൽ എ​​ഫ്സി​​യോ​​ട് 4-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ഴും റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു. ക​​രി​​യ​​റി​​ൽ 900 ഗോ​​ൾ എ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​ലേ​​ക്ക് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ അ​​ടു​​ക്കു​​ക​​യാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ക​​രി​​യ​​റി​​ൽ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ൾ സ​​ന്പാ​​ദ്യം 898ൽ ​​എ​​ത്തി. 1234 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണി​​ത്. 253 അ​​സി​​സ്റ്റും ക​​രി​​യ​​റി​​ൽ ഇ​​തു​​വ​​രെ റൊ​​ണാ​​ൾ​​ഡോ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. പോ​​ർ​​ച്ചു​​ഗ​​ലി​​നാ​​യി രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ൽ 212 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു നേ​​ടി​​യ 130 ഗോ​​ളും 36 അ​​സി​​സ്റ്റും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ളാ​​ണി​​ത്.

Related posts

Leave a Comment