മ​ണി​ക്കൂ​റി​ൽ 280 കി​ലോ​മീ​റ്റ​ർ സ്പീ​ഡ്: മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​രം അ​തി​വേ​ഗ ട്രെ​യി​ൻ നി​ർ​മി​ക്കു​ന്നു; . കോ​ച്ചു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന ചെ​ന്നൈ​യി​ൽ

കൊ​ല്ലം: മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്ത് അ​തി​വേ​ഗ ബു​ള്ള​റ്റ് ട്രെ​യി​ൻ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റി​ൽ 280 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യു​ള്ള ട്രെ​യി​നു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കോ​ച്ചു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ തു​ട​ങ്ങിക്കഴി​ഞ്ഞു. ഭാ​ര​ത് ഹെ​വി എ​ർ​ത്ത് മൂ​വേ​ഴ്സി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

രൂ​പ​ക​ൽ​പ്പന പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ക്ക​ണം. തു​ട​ർ​ന്നാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ സ​മ​യ​ക്ര​മം അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കു​ക. സ്വ​ദേ​ശിവ​ത്ക്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ വി​ജ​യ​ക​രമായ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ത​ദ്ദേ​ശീ​യ ബു​ള്ള​റ്റ് ട്രെ​യി​ൻ എ​ന്ന ആ​ശ​യ​വു​മാ​യി അ​തി​വേ​ഗം മു​ന്നോ​ട്ട് വരാൻ റെ​യി​ൽ​വേയെ പ്രേരിപ്പിച്ചത്.

ഒ​രു ട്രെ​യി​നി​ന് 100 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി 866 .87 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​ന് ന​ൽ​കി​ക്ക​ഴി​ഞ്ഞു.

എ​യ്റോ ഡൈ​നാ​മി​ക് എ​ക്സ്റ്റീ​രി​യേ​ഴ്സ് ഉ​ള്ള ചെ​യ​ർ​കാ​ർ, സീ​ൽ ചെ​യ്ത ഗാം​ഗ് വേ​ക​ൾ, ഓ​ട്ടോമാ​റ്റി​ക് വാ​തി​ലു​ക​ൾ, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​സ​രി​ച്ചു​ള്ള താ​പ​നി​ല, ആ​ധു​നി​ക വെ​ളി​ച്ച സം​വി​ധാ​ന​വും അ​ഗ്നി ര​ക്ഷാ ഉ​പ​ക​ര​ങ്ങ​ളും, സി​സി​ടി​വി, മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ കോ​ച്ചു​ക​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്.

ഡി​സൈ​ന് അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചാ​ൽ 2026 ഡി​സം​ബ​റി​ൽ കോ​ച്ചു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​ലെ സാ​ങ്കേ​തി​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തീ​ക്ഷ.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment