കണ്ണൂർ: രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാളാണെന്ന സിപിഎം നേതാവ് പി. ജയരാജന്റെ പരിഹാസത്തിന് മറുപടിയുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ.
“ബുദ്ധിയില്ലാതിരുന്ന സമയത്ത് എസ്എഫ്ഐയുമായി ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ കെഎസ്യുവിൽ എത്തി.
പിന്നീട് അല്പം കൂടി ബുദ്ധിയുണ്ടായപ്പോള്‍ എബിവിപിക്കാരനായി. സാമാന്യബുദ്ധി വന്നപ്പോള്‍ ട്വന്റി-ട്വന്റിയിൽ എത്തി’- ശ്രീനിവാസൻ പറഞ്ഞു.
പഠിക്കുന്ന കാലത്ത് എബിവിപി പ്രവർത്തകനായിരുന്ന ശ്രീനിവാസൻ, കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന ആളല്ലെന്നും ചാഞ്ചാട്ട നിലപാടുള്ളയാളാണെന്നും ജയരാജൻ പരിഹസിച്ചിരുന്നു.