ഗോദാവരി: ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇവരില്‍ 140 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു ബോധരഹിതരാവുകയാണു ചെയ്യുന്നത്.
രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകിട്ടോടെ മരിച്ചത്.
ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും അധികൃതര്‍ സര്‍വേ നടത്തുകയാണ്.
ജലമലിനീകരണമാണോ രോഗബാധയ്ക്കു കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടക്കുകയാണെന്ന് ഉപ മുഖ്യമന്ത്രി എ.കെ.കെ. ശ്രീനിവാസ് അറിയിച്ചു.
നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന് അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.