ദേ​ഷ്യം വ​ന്ന​പ്പോ​ൾ പ​റ​ഞ്ഞ്പോ​യ​താ​ണ്, മാ​പ്പു​ന​ൽ​ക​ണം… അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം സ​മ​വാ​യ​ത്തി​ൽ; വി​ദ്യാ​ർ​ഥി​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി സ്കൂ​ൾ

തൃ​ത്താ​ല: ആ​ന​ക്ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സ​മ​വാ​യം.

‌തൃ​ത്താ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​യും ര​ക്ഷി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സം​സാ​രി​ച്ചു. പി​ഴ​വു പ​റ്റി​യ​താ​ണെ​ന്നും മാ​പ്പു​ന​ൽ​ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നോ​ടു പ​റ​ഞ്ഞു. കേ​സു​മാ​യി ഇ​നി മു​ന്നോ​ട്ടു​പോ​കേ​ണ്ട​തി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക്കു കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കാ​നും അ​ടു​ത്ത ദി​വ​സം​മു​ത​ൽ ക്ലാ​സി​ൽ വ​രാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​നും തീ​രു​മാ​ന​മാ​യി.

കു​ട്ടി​യെ തി​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​യു​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ൽ അ​ധ്യാ​പ​ക​ർ​ക്കോ സ്ഥാ​പ​ന​ത്തി​നോ ബ​ന്ധ​മി​ല്ല. കു​ട്ടി​യെ ക്രി​മി​ന​ൽ ആ​ക്കാ​നി​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മാ​ന​സാ​ന്ത​ര​മു​ണ്ടെ​ന്നു വി​ദ്യാ​ർ​ഥി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. തൃ​ത്താ​ല പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി ത​ന്‍റെ പി​ഴ​വ് തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഫോ​ണ്‍ വാ​ങ്ങി​വ​ച്ച് വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ പ​റ​ഞ്ഞു​പോ​യ​താ​ണെ​ന്നും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം പി​ൻ​വ​ലി​ച്ചു മാ​പ്പു​പ​റ​യാ​ൻ ത​യാ​റാ​ണെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ത​നി​ക്ക് അ​തേ സ്കൂ​ളി​ൽ​ത​ന്നെ തു​ട​ർ​ന്നു​പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും വി​ദ്യാ​ർ​ഥി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണു വി​വാ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്നി​ട്ടും അ​തു ലം​ഘി​ച്ച​തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ണ്‍ പി​ടി​ച്ചു​വ​ച്ച​ത്. തു​ട​ർ​ന്നു പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ മു​റി​യി​ലേ​ക്കു കു​ട്ടി​യെ വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​വ​ച്ചാ​ണ് അ​ധ്യാ​പ​ക​നെ കൊ​ല്ലു​മെ​ന്നു​ള്ള ഭീ​ഷ​ണി മു​ഴ​ക്കി വി​ദ്യാ​ർ​ഥി സം​സാ​രി​ച്ച​ത്.

Related posts

Leave a Comment