മേ​ല​ന​ങ്ങാ​തെ സു​ഖി​ക്ക​ല്ലേ, രോ​ഗ​ങ്ങ​ൾ പ​ണി ത​രും..! ഞെ​ട്ടി​ക്കു​ന്ന പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

കാ​യി​കാ​ധ്വാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തു​വി​ട്ട പ​ഠ​ന​റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​യ 180 കോ​ടി ജ​ന​ങ്ങ​ള്‍​ക്കു കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​ത്ത​തു മൂ​ലം വി​വി​ധ രോ​ഗ​ങ്ങ​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളു​മു​ണ്ട്. 2021ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്തെ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ജ​ന​ത​യു​ടെ മൂ​ന്നി​ലൊ​ന്നു​പേ​ർ മ​തി​യാ​യ കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. 2030ഓ​ടെ ഇ​ത് 35 ശ​ത​മാ​ന​ത്തി‌​ലെ​ത്തു​മെ​ന്നും ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഒ​രാ​ള്‍ ആ​ഴ്ച​യി​ല്‍ മി​ത​മാ​യ തോ​തി​ല്‍ 150 മി​നി​റ്റോ ക​ഠി​ന​മാ​യ രീ​തി​യി​ല്‍ 75 മി​നി​റ്റോ കാ​യി​കാ​ധ്വാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ‌‌​ട​ണം.

ശാ​രീ​രി​കാ​ധ്വാ​നം ഇ​ല്ലാ​ത്ത​ത് ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, ടൈ​പ്പ് 2 പ്ര​മേ​ഹം, മ​റ​വി​രോ​ഗം, സ്ത​നാ​ര്‍​ബു​ദം അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ​ക്കു സാ​ധ്യ​ത കൂ​ട്ടു​ന്നു. ഉ​യ​ര്‍​ന്ന കാ​യി​കാ​ധ്വാ​ന​ത്തി​ലൂ​ടെ അ​ര്‍​ബു​ദം, ഹൃ​ദ്രോ​ഗം എ​ന്നി​വ​യെ ഒ​രു​പ​രി​ധി​വ​രെ അ​ക​റ്റി​നി​ര്‍​ത്താ​നും മാ​ന​സി​കാ​രോ​ഗ്യം ആ​ര്‍​ജി​ക്കാ​നും സാ​ധി​ക്കു​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നം ഗെ​ബ്രി​യോ​സി​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള ഏ​ഷ്യാ​പ​സ​ഫി​ക് മേ​ഖ​ല​യി​ലും (48 ശ​ത​മാ​നം) ദ​ക്ഷി​ണേ​ഷ്യ​യി​ലും (45 ശ​ത​മാ​നം) ആ​ണ് ശാ​രീ​രി​കാ​ധ്വാ​നം ഏ​റ്റ​വും കു​റ​വ്.

പാ​ശ്ചാ​ത്യ​മേ​ഖ​ല​യി​ല്‍ ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലി​ത് 28 ശ​ത​മാ​ന​വും ഓ​ഷ്യാ​ന​യി​ല്‍ 14 ശ​ത​മാ​ന​വു​മാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ല്‍ പു​രു​ഷ​ന്മാ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ കാ​യി​കാ​ധ്വാ​നം കു​റ​വ് സ്ത്രീ​ക​ളി​ലാ​ണ്. പു​രു​ഷ​ന്‍​മാ​രി​ല്‍ ഇ​ത് 29 ശ​ത​മാ​ന​മാ​ണെ​ങ്കി​ല്‍ സ്ത്രീ​ക​ളി​ല്‍ 34 ശ​ത​മാ​നം.

ആ​ഗോ​ള ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​യ്മ നി​ശ​ബ്ദ​ഭീ​ഷ​ണി​യാ​ണെ​ന്നും പ്രാ​യ​മാ​യ​വ​രി​ൽ കാ​യി​ക​ധ്വാ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ലാ​ന്‍​സെ​റ്റ് ഗ്ലോ​ബ​ല്‍ ഹെ​ല്‍​ത്ത് ജേ​ര്‍​ണ​ലി​ലാ​ണ് പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment