ചില മരണങ്ങളെക്കുറിച്ച് ചിലത് വെളിപ്പെടുത്താനുണ്ട് ; 90 ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ജ​യി​ല​ഴി​ക്കു​ള്ളി​ലാ​കുമെന്ന് സുഭാഷ് വാസു


കാ​യം​കു​ളം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഉ​ട​ൻ ജ​യി​ല​ഴി​ക്കു​ള്ളി​ലാ​കു​മെ​ന്ന് ബി ​ഡി ജെ ​എ​സി​ൽ നി​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പു​റ​ത്താ​ക്കി​യ മാ​വേ​ലി​ക്ക​ര എ​സ്എ​ൻ ഡി ​പി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​
ന്‍റ് സു​ഭാ​ഷ് വാസു പ​റ​ഞ്ഞു.

ത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ബി.​ഡി.​ജെ.​എ​സ് നേ​താ​ക്ക​ന്മാ​രെ കാ​യം​കു​ള​ത്ത് വി​ളി​ച്ചു​കൂ​ട്ടി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 90 ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ള്ളാ​പ്പ​ള്ളി ജ​യി​ൽ അ​ഴി​ക്കു​ള്ളി​ലാ​കും എ​സ്.​എ​ൻ.​ഡി.​പി.​യോ​ഗ​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ ജ​യി​ലി​ൽ കി​ട​ന്ന ഏ​ക വ്യ​ക്തി​യാ​കും വെ​ള്ളാ​പ്പ​ള്ളി. ​

സ്വാ​മി​ശാ​ശ്വ​തീ​കാ​ന​ന്ദ, ച​ങ്ങ​നാ​ശേ​രി​യി​ലെ പെ​ൺ​കു​ട്ടി എ​ന്നി​വ​രു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 6 തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ​വെ​ളി​പ്പെ​ടു​ത്തും. ​എ​ൻ.​ഡി.​എ​ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു നി​ന്നും തു​ഷാ​റി​നെ മാ​റ്റി പ​ക​രം​ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യ സു​രേഷ് ​ബാ​ബു​വി​നെ ക​ൺ​വീ​ന​റാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്.​

എ​ൻ.​ഡി.​എ നേ​തൃ​ത്വ​ത്തി​ന് ക​ത്തു ന​ൽ​കു​മെ​ന്നും സു​ഭാ​ഷ് വാ​സു പ​റ​ഞ്ഞു . ക​ഴി​ഞ്ഞ തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വെ​ള്ളാ​പ്പ​ള്ളി​യും തു​ഷാ​റും​ രാ​ഷ്ട്രീ​യ കു​തി​രക്കച്ച​വ​ടം​ന​ട​ത്തി.​ പ​ത്ത​നം​തി​ട്ട​യി​ൽ കെ ​സു​രേ​ന്ദ്ര​നെ തോ​ൽ​പ്പി​ക്കാ​ൻ പ​ത്മ​കു​മാ​റി​നെ ഉ​പ​യോ​ഗി​ച്ചു.​ആ​ല​പ്പു​ഴ​യി​ലും ര​ഹ​സ്യ​മാ​യി ശാ​ഖാ യോ​ഗ​ങ്ങ​ൾ വ​ഴി എ​ൻ.​ഡി.​എ.​യെ​തോ​ൽ​പ്പി​ച്ചു.

​കു​ട്ട​നാ​ട് സീ​റ്റി​ൽ ഇ​വ​ർ സി.​പി.​എം,എ​ൻ.​സി.​പി.​നേ​തൃ​ത്വ​ങ്ങ​ളു​മാ​യി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു.​ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്മെ​മ്പ​റാ​യി​ബി​നീ​ഷി​നെ നി​യ​മി​ക്കാനു​ൾ​പ്പെ​ടെ​യു​ള്ള ചി​ല സ്ഥാ​ന​മാ​ന​ങ്ങ​ളി​ൽ​ ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടാ​ക്കി.​ എ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ൽ ഉ​ന്ന​ത​നാ​യ​ ജ​ന​സ​മ്മ​ത​ സ്ഥാ​നാ​ർ​ഥി ബി.​ഡി.​ജെ.​എ​സി​നു​ണ്ടാ​കും.

യ​ഥാ​ർ​ത്ഥ ബി.​ഡി.​ജെ. എ​സ് ത​ങ്ങ​ളു​ടേ​താ​ണ് തെ​രെ​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ന്‍റെ പ​ക്ക​ലു​ള്ള രേ​ഖ​യി​ൽ പ്ര​സി​ഡ​ന്‍റ് താ​ൻ ത​ന്നെ​യാ​ണ് .അ​വ​ർ​ക്കു​വേ​ണ​മെ​ങ്കി​ൽ ബി.​ഡി.​ജെ​എ​സ് വെ​ള്ളാ​പ്പ​ള്ളി കു​ടും​ബം, വി.​കെ എ​ന്ന പേ​രി​ൽ​പു​തി​യ പാ​ർ​ട്ടി ഉ​ണ്ടാ​ക്കാ​മെ​ന്നും സു​ഭാ​ഷ് വാ​സു പ​രി​ഹ​സി​ച്ചു.

തെ​റ്റാ​യു​ണ്ടാ​ക്കി​യ പ​ണം സൂ​ക്ഷി​ക്കാ​നു​ള്ള പു​ക​മ​റ സൃ​ഷ​ടി​ക്കാ​നാ​ണ് ഇ​വ​ർ​ക്കു​ പാ​ർ​ട്ടി​യും സം​ഘ​ട​ന​യും .ബി ​ഡി ജെ ​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ പ​തി​നൊ​ന്നു പേ​രി​ൽ പ​ത്തു​പേ​രും ത​ന്നോ​ടൊ​പ്പ​മാ​ണെ​ന്ന് സു​ഭാ​ഷ് വാ​സു പ​റ​ഞ്ഞു.

ബി​ജു​കാ​ക്ക​ത്തോ​ട്ടി​ൽ വ​യ​നാ​ട്, സ​ദാ​ശി​വ​ൻ, സു​രേ​ഷ് ബാ​ബു, വി.​രാ​ജീ​വ്, സി.​ഡി.​അ​നി​ൽ ,സു​ധ അ​മ്പാ​ടി, ഡോ.​ബാ​ബു, .മ​നോ​ര​ഞ്ച​ൻ, ദാ​സ് ക​ണ്ണൂ​ർ, എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. റ്റി.​പി.​സെ​ൻ​കു​മാ​റി​ന്‍റെ മ​ക​ൻ അ​രു​ൺ​ സെ​ൻ​കു​മാ​റും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment