ജഗദീഷ്–സിദ്ദിഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്പിനേഷനിലുള്ള സിനിമകളല്ലാതെ ഞാൻ ചെയ്ത ചിത്രങ്ങൾ കുറവാണ്.
അതൊക്കെ സൂപ്പർഹിറ്റുകളുമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ജഗദീഷ്–സിദ്ദിഖ് എന്നിവരോടൊപ്പം നായികയായി അഭിനയിച്ചതിന് ശേഷം ഒരു ചേഞ്ച് വേണമെന്ന് തോന്നിയതുകൊണ്ടാണ് ഹിറ്റ്ലറിൽ അഭിനയിക്കുമ്പോൾ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം എന്ന് സംവിധായകൻ സിദ്ദിഖിനോട് പറഞ്ഞത്.
ജഗദീഷേട്ടനോട് ചർച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്. അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല.
മറിച്ച് പ്രേക്ഷകർക്ക് ഞങ്ങളുടെ ജോഡി കണ്ടു ബോർ അടിച്ചിട്ടുണ്ടാകും എന്ന് തോന്നിയിട്ടാണ്. -സുചിത്ര