ചലച്ചിത്ര താരം സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. മലയാളി ആണെങ്കിലും മുംബൈയിൽ ആണ് സുദേവ് നായര്‍ ജനിച്ചു വളർന്നത്. അനാർക്കലി, കരിങ്കുന്നം 6’എസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി സിനിമകളിൽ സുദേവ് പ്രധാന വേഷങ്ങളിൽ എത്തി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് സുദേവ് നായർ.
അഭിനയത്തിന് പുറമേ ബ്രേക്ക് ഡാൻസ്, ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയ ആള് കൂടിയാണ് താരം.