മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സുധീര്‍ സുകുമാരന്‍.
സിഐഡി മൂസ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ സുധീര്‍ സിനിമയിലെത്തിയതിനുശേഷം ഇടയ്ക്ക് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു.
ഏറെനാളായി കാന്‍സര്‍ ബാധിതനായിരുന്ന താരം അടുത്തിടെയാണ് രോഗമുക്തനായത്. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് സുധീര്‍.
എന്നാല്‍ ഇപ്പോള്‍ സുധീറിന്റെ ഒരു വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. ദുരന്ത കാലത്ത് തന്നെ സഹായിച്ച പ്രമുഖനടനെ കുറിച്ചായിരുന്നു ആ വാക്കുകള്‍.
സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ…
അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ്പ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്.
ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര് വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി.
സുരേഷേട്ടന്റെ നമ്പര്‍ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണില്‍ക്കൂടി പോലും സംസാരിച്ചിട്ടില്ല.
അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടന് എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.
ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോള്‍ നന്ദി പറയാന്‍ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല.
ഒരു താങ്ക്സ് പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ് എന്നാണ് സുധീര്‍ പറയുന്നത്.