വരാപ്പുഴ: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയനിലയിലുംഗൃഹനാഥനെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വലിയകടമക്കുടി മാടശേരി വീട്ടിൽ നിജോ (39) ഭാര്യ ശില്പ (29) മക്കളായ എയ്ബൽ (7) ആരോൺ (4)എന്നിവരാണ് മരിച്ചത്.
സഹോദരനും കുടുംബവും താമസിക്കുന്ന വീടിന്റെ വീടിന്റെ മുകൾ നിലയിലാണ് നിജോയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. രാവിലെ കുട്ടികളെ കാണാതായതിനെ തുടർന്ന് നിജോയുടെ മാതാവ് വീടിന്റെ മുകൾ നിലയിൽ എത്തി ജനലിലൂടെ നോക്കിയപ്പോഴാണ് നിജോയും ഭാര്യ ശില്പയും തൂങ്ങിമരിച്ചതായി കണ്ടത്.
തുടർന്ന് സഹോദരനും കുടുംബവും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നതാണ് അകത്ത് പ്രവേശിച്ചത്. മക്കൾ രണ്ടു പേരെയും കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇവർ വിഷം ഉള്ളിൽച്ചെന്ന് മരിച്ചതായാണു പോലീസ് നിഗമനം. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
വൻ തുക മുടക്കി ശില്പ ജോലിക്കായി ഇറ്റലിയില്‍ പോയിരുന്നു. എന്നാല്‍ ഉദ്ദേശിച്ച ജോലി ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഇതു മൂലം വന്‍ ബാധ്യത വന്നതാകാം മരണകാരണമെന്ന് പോലീസ് പറയുന്നു. എയ്ബലും (മൂന്നാം ക്ലാസ്) ആരോണും (യുകെജി) വരാപ്പുഴ തുണ്ടത്തും കടവ് ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാർഥികളാണ്.