ഏവർക്കും പ്രിയങ്കരനായ യൂട്യൂബ് വ്ളോഗറാണ് സുജിത്ത് ഭക്തന്. ഇത്രയധികം ആരാധകർ ഉണ്ടെങ്കിലും പലപ്പോഴും വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയനാകാറുള്ള ഒരു ട്രാവല്‍ വ്ളോര്‍ കൂടിയാണ് അദ്ദേഹം.
അയോധ്യാ രാമക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുന്നതിനിടെ അവിടം സന്ദർശിക്കാനായി സുജിത് പോയിരുന്നു. അവിടുത്തെ കാഴ്ചകളും അദ്ദേഹം പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. അതിനു പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമാണ് സുജിത്ത് ഭക്തനെതിരേ വന്നിരുന്നത്.
തന്റെ വീഡിയോയ്ക്ക് കീഴില്‍ ഇത്തരം ആളുകള്‍ നടത്തുന്ന ഹെയ്റ്റ് കമന്റുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
‘അയോധ്യയെപ്പറ്റി ധാരാളം വ്ളോഗര്‍മാര്‍ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ നെഗറ്റീവ് കമന്റ് വരുന്നത് കേരളത്തില്‍ നിന്നുള്ള വ്ളോഗര്‍മാരുടെ വീഡിയോയുടെ കീഴിലാണ്. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ധാരാളം ആളുകള്‍ വീഡിയോ ചെയ്തിട്ടുണ്ട്.പക്ഷെ, അവര്‍ക്ക് നേരെ ഹെയ്റ്റ് കമന്റ്സ് ഒന്നും ഇതുപോലെ വരാറില്ല. അതൊരു സെന്‍സിറ്റീവ് ടോപ്പിക്കാണ്. അതിന്റെ ഭൂതകാലം തിരഞ്ഞ് പോകേണ്ട ആവശ്യമില്ല. ഇനി പോയിക്കഴിഞ്ഞാല്‍ പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും’.
‘ഞങ്ങള്‍ അയോധ്യയില്‍ പോയി. അവിടെ കണ്ട കാഴ്ചകള്‍ വീഡിയോയായി പങ്കുവച്ചു. ക്ഷേത്രത്തിന്റെ പണി കഴിയാത്തതുകൊണ്ട് അവിടേക്ക് അന്ന് പോകാന്‍ പറ്റിയിരുന്നില്ല. ഇനി പോകാനുള്ള അവസരം ലഭിക്കുമ്പോള്‍ പോകും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്’ എന്നും സുജിത്ത് ഭക്തന് പറഞ്ഞു.