പലരും നീലിയായി അഭിനയിച്ചെങ്കിലും കടമറ്റത്ത് കത്തനാർ എന്ന സീരിയലിലെ സുകന്യയുടെ നീലിയാണ് കൃത്യമായ നീലി. സുകന്യ എന്ന നടിയെ അംഗീകരിക്കാതിരിക്കാൻ പറ്റില്ല.
വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് അത്ര ഇഷ്ടവുമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നി,അത്രേ ഉള്ളൂ, അല്ലാതെ പ്രത്യേകം ഒരു കാരണം വച്ച് പറഞ്ഞതല്ല. എന്റെ തോന്നൽ അതാണ്. അങ്ങനെ പറഞ്ഞുവെന്നേ ഉള്ളൂ. വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം.
സുകന്യയെന്ന് പറയുന്ന വ്യക്തിയെക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു. അധികം ആരോടും സംസാരിക്കാറില്ല. എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയില്ല.
സീനിൽ പറയുന്ന ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ. -പ്രകാശ് പോൾ