പ​ത്ത് കോ​ടി​യു​ടെ സ​മ്മ​ർ ബം​പ​ർ അടിച്ച ഭാ​ഗ്യ​വാ​ൻ കാ​ണാ​മ​റ​യ​ത്ത് തു​ട​രു​ന്നു;  ചൂണ്ടിലെ കോടിപതി ഇതരസംസ്ഥാനക്കാരനോ? കടയുടമ പറഞ്ഞത് ഇങ്ങനെ


ആ​ലു​വ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ത്ത് കോ​ടി​യു​ടെ സ​മ്മ​ർ ബം​പ​ർ ടി​ക്ക​റ്റ് വി​റ്റ​ത്ത് ആ​ലു​വ​യി​ലാ​ണെ​ങ്കി​ലും ഭാ​ഗ്യ​വാ​ൻ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. മാ​ഞ്ഞൂ​രാ​ൻ ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ടെ ചൂ​ണ്ടി ശാ​ഖ​യി​ൽ വി​റ്റ എ​സ് ഇ 222282 ​എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.

ആ​ലു​വ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മാ​ഞ്ഞൂ​രാ​ൻ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ജോ​ൺ, ജോ​സ​ഫ്, സു​ധീ​ഷ്, ലി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ണ്ടു​വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച സ്ഥാ​പ​ന​മാ​ണി​ത്.

ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ സ്വ​കാ​ര്യ ബ​സ് റൂ​ട്ടി​ൽ ചൂ​ണ്ടി​യി​ലെ ക​ട​യി​ൽ​നി​ന്ന് ലോ​ട്ട​റി​ക​ൾ വാ​ങ്ങി​യ സ​ബ് ഏ​ജ​ന്‍റാ​യി​രി​ക്ക​ണം ടി​ക്ക​റ്റ് വി​റ്റ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ചൂ​ണ്ടി ഭാ​ഗ​ത്ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ധാ​രാ​ളം ഉ​ള്ള​തി​നാ​ൽ സ​മ്മാ​നാ​ർ​ഹ​ൻ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

കോ​വി​ഡി​ന് ശേ​ഷം ആ​രം​ഭി​ച്ച പു​തി​യ സം​രം​ഭ​മാ​ണ് ചൂ​ണ്ടി​യി​ലെ ഏ​ജ​ൻ​സി. ആ​ദ്യ​മാ​യാ​ണ് ഒ​ന്നാം സ​മ്മാ​നം ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment