വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളിയ്ക്ക് പലതരത്തിലുള്ള സമ്മാനങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ കാണാറുണ്ട്. എന്നാല്‍ തന്റെ പ്രിയതമയ്ക്ക് ഒരു പൂക്കാലം തന്നെ സമ്മാനമായി നല്‍കുന്നത് ഇതാദ്യമായി ആയിരിക്കും കേള്‍ക്കുന്നത്.
യുഎസില്‍ ഒരു കര്ഷകന് തന്റെ 50-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് നല്‍കാനായി കൂറ്റന്‍ സൂര്യകാന്തി പൂക്കളാണ് നട്ടുപിടിപ്പിച്ചത്.
80 ഏക്കര്‍ സ്ഥലത്ത് 1.2 ദശലക്ഷം സൂര്യകാന്തി പൂക്കളാണ് ലീ വില്‍സണ്‍ നട്ടുപിടിപ്പിച്ചത്. മകന്റെ സഹായത്തോടെ മെയ്മാസത്തില്‍ രഹസ്യമായാണ് വയലില്‍ ഇവ നട്ടത്.
അതേസമയം തന്റെ ഭര്‍ത്താവ് നല്കിയ ഈ സമ്മാനം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ഇതിലും മികച്ച വിവാഹസമ്മാനം ഇനി ലഭിക്കാനില്ലെന്നും ഭാര്യ റെനി പ്രതികരിച്ചു.
പൂത്തുലഞ്ഞു നില്ക്കുന്ന ഈ സുന്ദരമായ പൂക്കള്‍ കാണാനും ചിത്രങ്ങളെടുക്കുവാനും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.