ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന താരമാണ് നടിയും മോഡലുമായ സണ്ണി ലിയോണി. മുന്‍പ് പോണ് താരമായിരുന്ന താരത്തിന് അമേരിക്കന്‍ പൗരത്വമാണുള്ളത്.
പെന്ത്ഹൗസ് മാഗസിന് 2003-ല്‍ സണ്ണി ലിയോണിയെ പെന്തോന്‍ പെറ്റ്സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോണ് സ്റ്റാറിനുള്ള പല പുരസ്ക്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്.
2010ല്‍ 12 അഡല്‍റ്റ് ചലച്ചിത്ര അഭിനേതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റര്‍ടൈമിന്റെ അഭിനേത്രിയായി കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലൂടെ ഇന്ത്യന്‍ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി പിന്നീട് ജിസം 2 എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി.
സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2013 ല്‍ ജാക്പോട്ട്, 2014 ല്‍ റാഗിണി എം.എം.എസ്-2, 2015 ല്‍ ഏക് പെഹലി ലീല എന്നീ സൂപ്പര്‍ ചിത്രങ്ങള്‍. പിന്നെ സണ്ണിയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. ഇതിനിടയ്ക്ക് മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.
തന്റെ ഔദ്യോഗിക ജീവിതം സണ്ണി ലിയോണി ചില സാമൂഹിക പ്രവര്‍ത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്-അന്-റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി.
അതിന് പുറമേ വളര്‍ത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈയ്നും മറ്റും നേതൃത്വവും നല്കുന്നതില് പ്രധാന പങ്ക് വഹിച്ചു.
മുന്‍ പോണ്‍താരവും നിര്‍മാതാവുമായ ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്. 2011ലായിരുന്നു ഇവരുടെ വിവാഹം. 2017-ല്‍ ഈ ദമ്പതികള്‍ ഒരു കുട്ടിയെ ദത്തെടുത്തു.നിഷ എന്നാണ് ആ കുട്ടിയുടെ പേര്. നോഹ, അഷേര്‍ എന്നിങ്ങനെ രണ്ടു ഇരട്ടക്കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആയിരുന്ന റസല്‍ പീറ്റേഴ്സുമായുണ്ടായിരുന്ന പ്രണയമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം എന്നാണ് ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ നടി വെളിപ്പെടുത്തിയത്.
വര്‍ഷങ്ങളോളം സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ ഡേറ്റിംഗ് ആരംഭിച്ചതോടെ എല്ലാം തകിടം മറിയുകയും ചെയ്തുവെന്നാണ് സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയത്.