മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ഹീറോ ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നാവും ഉത്തരം. ഒരു കാലത്ത് ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ മലയാളക്കരയെ കീഴടക്കിയ താരം മികച്ച വേഷങ്ങളിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റി.
മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒരുപിടി നല്ല വേഷം ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. ഇടയ്ക്ക് രാഷ്ട്രീയത്തില്‍ ചേക്കേറിയതോടെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുകയും ചെയ്തു.
പിന്നീട് ബിജെപി ടിക്കറ്റില്‍ രാജ്യസഭ എംപിയായ താരം ആ നിലയ്ക്ക് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോള്‍ വീണ്ടും താരം സിനിമയില്‍ സജീവമായിരിക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം നായകനായി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയമായിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലെ നല്ല നടന് ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു ചാനലിലെ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ തുറന്നു പറച്ചില്.
അഭിമുഖത്തില്‍ താങ്കളുടെ സൃഷ്ടിയില്‍ നല്ല നടന് ആരാണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി വന്നത്. ഇതിന് മറുപടിയായി നല്ല നടന്മാര് ഒരുപാട് പേരുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ ആണ് ഒരു മഹാനായ നടന് എന്നായിരുന്നു താരത്തിന്റെ മറുപടി.
ഈ മറുപടി മറ്റ് നടന്മാരെ അസ്വസ്ഥരാക്കില്ലേ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്കിയ മറുപടിയും ശ്രദ്ധേയമായി. ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ… മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവര്‍ എത്രപേരുണ്ടാവും.
സ്വയം എങ്ങനെ സുരേഷ് ഗോപി എന്ന നടനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനും നടന്റെ മറുപടി വന്നു. ഞാനൊരു ആവറേജ് നടനാണെന്ന് എനിക്ക് നന്നായിട്ടറിയാം, സുരേഷ് ഗോപി പറയുന്നു. ഒരുപക്ഷ ആ ഒരു ടാലന്റ് വെച്ച് ഇത്രയും വലിയ പൊസിഷനില്‍ എത്താന്‍ പ്രാപ്തമല്ല എന്നും എനിക്ക് നന്നായിട്ടറിയാം. ഇക്കാര്യത്തില്‍ താന്‍ ആരോടും അസൂയപ്പെടുന്നില്ലെന്നും അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
നിതിന്‍ രണ്‍ജി പണിക്കറിന്റെ കാവല്‍,മാത്യു തോമസ് സംവിധാനം ചെയ്യുന്ന കാവല്‍ തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.