ഭാവഗായിക സുജാതയുടെ മകൾ എന്ന ലേബലിൽ മലയാളസിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ പിന്നണിഗാനരംഗത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ച യുവഗായികയാണ് ശ്വേത മോഹൻ.
ഇപ്പോഴിതാ, സുജാതയുടെ മകൾ എന്ന പേരിൽ തനിക്ക് ആദ്യകാലത്ത് ഏറെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തുകയാണ് ശ്വേത.
സുജാതയുടെ മകള്‍ എന്ന പരിഗണനയില്‍ പല പ്രഗത്ഭ സംഗീത സംവിധായകരുടെ അടുത്തേക്ക് എത്താന്‍ എളുപ്പമായിരുന്നുവെന്നും എന്നാല്‍ ആദ്യഗാനം മാത്രമേ തനിക്ക് കിട്ടാറുള്ളുവെന്നും ശ്വേത കൂട്ടിച്ചേർത്തു.
സുജാതയുടെ മകള്‍ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു.
ആ പ്രതീക്ഷയ്ക്കു മങ്ങലേല്ക്കാതിരിക്കാന് വേണ്ടി ആദ്യ കാലത്തൊക്കെ സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു.
“അന്നൊക്കെ റെക്കോര്‍ഡിംഗിനു വിളിക്കുമ്പോള്‍ പാടുന്ന സമയത്ത് സംഗീത സംവിധായകര്‍ ഭാവങ്ങള്‍ എന്നില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു.
കാരണം, അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന് അവര്‍ പറയാറുണ്ടായിരുന്നു…’- ശ്വേത മോഹന്‍ പറയുന്നു.