ലക്നോ: ഉത്തർപ്രദേശിൽ മിഠായി കഴിച്ച് രണ്ടു കുടുംബത്തിലെ നാല് കുട്ടികൾ കുഴഞ്ഞുവീണ് മരിച്ചു. വീടിന് മുന്നിൽനിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്.
ഇതിനു പിന്നാലെ കുട്ടികൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലു പേരുടെയും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.
വീട്ടുവാതുക്കൽ കാണപ്പെട്ട മിഠായിയാണ് കുട്ടികൾ കഴിച്ചത്. വാതിലിനരികിൽ മിഠായി കണ്ട മുതിർന്ന കുട്ടി അതെടുത്ത് മറ്റ് കുട്ടികളുമായി പങ്കിട്ട് കഴിക്കുകയായിരുന്നു.
സംഭവത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.