വടക്കേ ഇന്ത്യ വായു മലിനീകരണത്തിനെതിരെ പോരാടുമ്പോൾ ആഗ്രയെയും താജ്മഹലിനെയും കനത്ത പുകമഞ്ഞ് വിഴുങ്ങി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന താജ്മഹൽ ഇപ്പോൾ പുകമഞ്ഞിന്റെ കട്ടിയുള്ള പാളിക്ക് കീഴിൽ കാണാൻ കഴിയുന്നില്ല.
താജ്മഹൽ പുകമഞ്ഞിൽ അപ്രത്യക്ഷമാകുന്നത് ഇതാദ്യമായിരുന്നില്ല. 2021ൽ താജ്മഹലിനെ മൂടുന്ന പുകമഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരുന്നു.
ആഗ്രയിൽ രാവിലെ 11 മണിയോടെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 171 ആയി കണക്കാക്കി. ഇത് മിതമായ വിഭാഗത്തിൽ പെടുന്നു.
അതേസമയം ആഗ്രയിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായ അഞ്ചാം ദിവസവും ഗുരുതരമായ മലിനീകരണം തുടർന്നു. എക്യുഐ ഇപ്പോഴും കടുത്ത വിഭാഗത്തിലാണ്.
വർദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് ഡൽഹി സർക്കാർ നവംബർ 10 വരെ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
#WATCH | Uttar Pradesh: Taj Mahal in Agra engulfed in a layer of haze today amid the rise in air pollution levels.
— ANI (@ANI) November 6, 2023
(Visuals shot at 9:35 am today) pic.twitter.com/VWFXeX3CFz