സിനിമയിലെത്തി 18 വർഷങ്ങൾ കഴിഞ്ഞെങ്കിലും തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി തുടരുകയാണ് തമന്ന ഭാട്ടിയ. മോഡലിംഗിൽനിന്നു സിനിമയിലേക്ക് കടന്നുവന്ന തമന്നയ്ക്ക് തുടക്ക കാലം മുതൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചു.
പതിമൂന്നാം വയസിലാണ് തമന്ന തന്റെ കരിയർ തുടങ്ങുന്നത്. ഹിന്ദി സിനിമാ രംഗത്ത് തിളങ്ങാനാണ് മുംബൈക്കാരിയായ തമന്ന ആഗ്രഹിച്ചതെങ്കിലും ഭാഗ്യം തുണച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ചാന്ദ് സെ റോഷൻ ചെഹ്ര എന്ന ഹിന്ദി സിനിമയാണ് തമന്നയുടെ ആദ്യ ചിത്രം.
പക്ഷെ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ തെലുങ്കിലേക്ക് നടി ചുവട് മാറി. പിന്നീട് തമന്നയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സിനിമകളിലൂടെ തമന്നയുണ്ടാക്കിയ സമ്പാദ്യം ചെറുതല്ല. റിപ്പോർട്ടുകൾ പ്രകാരം 120 കോടിയാണ് നടിയുടെ ആസ്തി.
സിനിമ, പരസ്യങ്ങൾ എന്നിവയാണ് പ്രധാന വരുമാനസ്രോതസുകൾ. ഒരു സിനിമയ്ക്ക് അഞ്ച് കോടിയ്ക്കടുത്താണ് നടി ഇന്ന് വാങ്ങുന്ന പ്രതിഫലം. 16.60 കോടി രൂപയുടെ ഫ്ലാറ്റാണ് നടിക്ക് മുംബൈയിലുള്ളത്. അടുത്തിടെയാണ് ഈ ഫ്ലാറ്റ് വാങ്ങിയത്.
ആഡംബര കാറുകളുടെ വലിയൊരു ശേഖരംതന്നെ തമന്നയ്ക്കുണ്ട്. വൈറ്റ് എൻ ഗോൾഡ് എന്ന ഓൺലൈൻ ജ്വല്ലറി സ്റ്റോറും തമന്നയ്ക്കുണ്ട്. നടിയുടെ അച്ഛൻ സന്തോഷ് ഭാട്ടിയ വജ്ര വ്യാപാരിയാണ്.
വിജയ് വർമയാണ് തമന്നയുടെ കാമുകൻ.
ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. പൊതുവെ വ്യക്തിപരമായ കാര്യങ്ങളിൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന തമന്ന പക്ഷെ ഇത്തവണ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞു.
കാമുകനേക്കാൾ ആറിരട്ടി അധികം സമ്പാദ്യം തമന്നയ്ക്കുണ്ട്. തമന്ന താരമായ ശേഷമാണ് വിജയ് വർമ സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. 20 കോടിയാണ് വിജയ് വർമയുടെ ആസ്തി. തമിഴിൽ ജയിലർ എന്ന ചിത്രത്തിലെ കാവലയ്യ… ഗാനരംഗം തമന്നയുടെ മാർക്കറ്റ് വാല്യൂ വീണ്ടും ഉയർത്തിയിട്ടുണ്ട്.
സിനിമകൾ ചെയ്യുമ്പോൾ മുമ്പുണ്ടായിരുന്ന നിബന്ധനകളിൽ ചിലത് തമന്ന ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. ജീ കർദാ എന്ന സീരീസിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നടി തയാറായി. ലസ്റ്റ് സ്റ്റോറീസിൽ ആദ്യമായി ചുംബനരംഗത്തിലും തമന്ന അഭിനയിച്ചു.