ചെന്നൈ: തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഗസ്റ്റ് 16 മുതൽ എല്ലാ പുതിയ സിനിമാ പ്രേജക്റ്റുകളും നിർത്തിവയ്ക്കാനും നവംബർ ഒന്നു മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്താനും തീരുമാനിച്ചു.
സിനിമാ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കും. കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം നിർമാണച്ചെലവ് വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണു നീക്കം.
നിർമാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാൻസ് സ്വീകരിച്ച് പ്രോജക്ടുകൾ ഉപേക്ഷിക്കുന്ന കാര്യം കൗൺസിൽ യോഗത്തിൽ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി.
അഡ്വാൻസ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രോജക്ട് പൂർത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.