വെറും 14 വയസുള്ള പെണ്‍കുട്ടി ഇതിനോടകം ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ. പാലായിലാണ് സംഭവം.
പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി മിഷന് ഡിഅഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും മുന്‍ കോളേജു അദ്ധ്യപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.
പാലാ നഗരസഭയും വിമുക്തിമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവര്‍ 14കാരിയുടേതുള്പ്പെടെയുള്ള സംഭവങ്ങള്‍ വിവരിച്ചത്.
പാലായ്ക്കടുത്തുളള ഒരു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും. കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴെ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി.
18 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന് രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രമാണെന്നും ആശാ മരിയ പറയുന്നു.
ഇതു കൂടാതെ മറ്റു ചില സംഭവങ്ങള്‍ കൂടി ഇവര്‍ വെളിപ്പെടുത്തി. സ്കൂളിലെ സോഷ്യല്‍ ദിനത്തില്‍ ബാത്ത് റൂമില്‍ അടിച്ചുഫിറ്റായി കൗമാരക്കാരികളും ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തില്‍ കൈഞരമ്പ് മുറിച്ച 14കാരനുമെല്ലാം ലഹരിയുടെ പിടിയിലമര്‍ന്നവരാണ്.
ഇത്തരത്തില്‍ വഴിതെറ്റിയ നിരവധി കൗമാരക്കാരാണ് വിമുക്തി മിഷനിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്ന് ആശാ മരിയാ പോള്‍ പറഞ്ഞു.