കോട്ടയം: ദാഹശമിനികളും പഴങ്ങളും വില്‍ക്കുന്ന ഫ്രൂട്ട് സ്റ്റാളുകള്‍, ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുന്നില്ലെന്നു പരാതി. കടകമ്പോളങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളവും ഐസും സുരക്ഷിതമാണോ എന്നതില്‍ ആശങ്കയുണ്ട്. പൈപ്പ് വെള്ളം ഉപയോഗിച്ച് ഐസ് തയാറാക്കുന്ന ഫാക്ടറികള്‍ പലതാണ്.
ക്ലോറിന്റെ അംശം ഇതില്‍ കൂടുതലായതിനാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. മീന്‍ കടകളില്‍ വില്ക്കാന് തയാറാക്കുന്ന ഐസ് ചെറിയ വിലയില്‍ വാങ്ങുന്ന കൂള്ബാറുകളുള്ളതായി പരാതിയുണ്ട്.
മഞ്ഞപ്പിത്തം, അതിസാരം തുടങ്ങി രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. തട്ടുകടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പഴക്കടകളില്‍ പഴകിയതും കേടുവന്നതും വാടിയതുമായ പഴങ്ങള്‍ ചിലയിടങ്ങളില്‍ ജൂസാക്കി വില്‍ക്കുന്നുണ്ട്. മാര്‍ക്കറ്റിലെ പഴക്കം ചെന്ന പഴങ്ങള്‍ നിസാര വിലയ്ക്ക് വാങ്ങുന്ന കൂള്ബാറുകളുമുണ്ട്.
രാസവസ്തുക്കള്‍ വച്ച് പഴുപ്പിച്ച മാമ്പഴവും പൈനാപ്പിളും വിപണില്‍ വ്യാപകമാണ്. ഐസ്ക്രീം വില്‍പ്പന വര്‍ധിച്ചിരിക്കേ ഇവ നിര്‍മിക്കുന്ന ഫാക്ടറികളിലും പരിശോധന നടക്കുന്നില്ല.
ഇത്ര കഠിനമായ വേനല്‍ എത്തിയിട്ടും ജില്ലയില്‍ ഒരിടത്തും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടില്ല. ജൂസ് ഇനങ്ങളുടെ വില നിയന്ത്രിക്കുന്നതിലും നടപടിയില്ല. 30 രൂപയ്ക്കു മുകളിലാണ് മിക്ക ജൂസ് ഇനങ്ങള്‍ക്കും വില ഈടാക്കുന്നത്.