തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ എപ്പോൾ തുറക്കാനാവുമെന്ന് പറയാനാവില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. രോഗവ്യാപന തോത് കുറയുന്ന മുറയ്ക്ക് ആരാധനാലയങ്ങൾ തുറക്കും. ഭക്തന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളിലെ ജനക്കൂട്ടം രോഗവ്യാപനത്തിന് കാരണമാകും. ഭക്തരെ തടയുക സർക്കാർ ലക്ഷ്യമല്ല. ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമങ്ങൾക്ക് അനുമതിയുണ്ട്. നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനത്തെ തകർക്കാൻ ലക്ഷ്യംവച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.