തിരുവനന്തപുരം : സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ അഞ്ചു യുവതികൾ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അനേഷണ സംഘം അന്വേഷണം ആരംഭിച്ചു.
ഐജി ശ്രീജിത്തിന്റെ നേതൃത്യത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്)ആണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂരിലെ ഒരു കോളജിലെ വിദ്യാഥിനിയെ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ തിരുവനന്തപുരത്തും തൃശൂരിലും ഉൾപ്പെടെ നാല് യുവതികൾ മരിച്ചു. ഈ മരണങ്ങളാണ് ഇപ്പോൾ എടിഎസ് അന്വേഷിക്കുന്നത്.
മരണമടഞ്ഞ യുവതികളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സംഘം മൊഴിയെടുപ്പു തുടങ്ങി. ഈ മരണങ്ങൾക്കു പിന്നിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പെൺകുട്ടികളുടെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ വിശദമായ അന്വേഷണം നടത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
യുവതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടിസ്ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്.