തണ്ണീര്‍ മത്തന്‍ ദിനങ്ങല്‍ പേഴ്സണലി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് മാത്യു തോമസ്. കാരണം ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ കോമഡിയൊക്കെ ഞാൻ ആദ്യമേ അറഞ്ഞതല്ലേ അതുകൊണ്ടാണ്.
പക്ഷേ സൂപ്പര്‍ ശരണ്യ ആയാലും പ്രേമലു ആയാലും കാണുമ്പോള്‍ എനിക്ക് ഒരു പ്രേക്ഷകന് എന്ന നിലയില്‍ നല്ല രീതിയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ട്. നസ്ലിന്റെ പരിപാടികളൊക്കെ കാണുമ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്.
ഖാലിദ് റഹ്മാന്റെ കൂടെ അവന്റെ പുതിയ പടം വരുന്നു എന്നൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ എക്സൈറ്റഡ് ആണ്. അവന് എങ്ങനെ ആയിരിക്കും അതില്‍, സിനിമ ഏതു രീതിയിലുള്ളതാണ് എന്നൊക്കെ അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്ന് മാത്യു തോമസ്.