നെടുങ്കണ്ടം: ഇടുക്കി ഡീലേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ സെക്രട്ടറി അറസ്റ്റിൽ. സൊസൈറ്റിയുടെ കുമളി ബ്രാഞ്ചിലെ സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് ക്രൈംബ്രാഞ്ച് സെക്രട്ടറി എൻ.പി. സിന്ധുവിനെ അറസ്റ്റ് ചെയ്തത്.
കുമളി ശാഖയിൽ നടന്ന ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ തിരിമറിയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു.
കേസിൽ ബാങ്കിന്റെ മുൻ മാനേജർ ചക്കുപള്ളം തുണ്ടത്തിൽ വൈശാഖ് മോഹനനെ മുൻപ് തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഇതോടൊപ്പം വ്യാജപ്പേരിൽ ചിട്ടി ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.