ശരീരം മുഴുവന്‍ മീനിനു സമാനമായ ചെതുമ്പല്‍ വരുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഇത്തരത്തില്‍ ശരീരമാസകലം ത്വക്ക് രോഗം ബാധിച്ച ഏഴുവയസുകാരി അനുഭവിക്കുന്നത് സമാനതകളില്ലാത്ത നരകയാതനയാണ്.
ചത്തീസ്ഗഢ് സ്വദേശിനിയായ ഏഴു വയസുള്ള രാജേശ്വരി എന്ന പെണ്‍കുട്ടിയാണ് ‘ ഇക്ത്യോസിസ്’ എന്ന അപൂര്‍വ ത്വക്ക് രോഗമാണ് ഏഴുവയസുകാരിയുടെ മീന്‍ ചെതുമ്പലിന് സമാനമായി കറുത്ത തടിച്ച കല്ല് പോലെ മാറുന്നത്.
ഇരു കാലുകളും കൈകളും ശരീരവും മുഴുവന്‍ രോഗം ബാധിച്ചു കഴിഞ്ഞു. ഏഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത സാഹചര്യമാണ് ഈ പെണ്‍കുട്ടിയ്ക്ക്.
ചത്തീസ്ഢിലെ ഗോത്രവര്‍ഗ്ഗ ജില്ലയായ ദ്വന്ദ്വാഡ എന്ന പ്രദേശത്താണ് ഈ പെണ്‍കുട്ടി ഉള്ളത്. അടുത്തുള്ള നഗരത്തിലെത്തി ചികിത്സ തേടാന്‍ പോലുമുള്ള സാഹചര്യവും ഇവര്‍ക്ക് അപ്രാപ്യമാണ്. ഒരു വയസു മുതലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്.
‘ഇക്ത്യോസിസ്’ എന്ന ത്വക്ക് രോഗത്തില്‍ കല്ലു പോലെയാണ് ശരീരം മുഴുവന്‍ മാറുന്നത്. ഈ ത്വക്ക് രോഗം ജീവനെ ബാധിക്കില്ലെങ്കിലും പ്രത്യേക ചികിത്സ ഈ രോഗത്തിനില്ലെന്നും ,ജീവിത കാലം മുഴുവന്‍ ഈ രോഗലക്ഷണങ്ങള്‍ ശരീരത്ത് ഉണ്ടാകുമെന്നും പെണ്‍കുട്ടി പ്രാഥമിക ചികിത്സ തേടിയ ദ്വന്ദ്വാഡ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ. യാഷ് ഉപേന്ദ്ര പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ആളുകളെയൊട്ടാകെ വേദനിപ്പിക്കുകയാണ്.