തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് കുട്ടിയുടെ രക്ഷിതാവിനെതിരേയും വാഹന ഉടമയ്ക്കെതിരേയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
പട്ടുവം വെള്ളിക്കീല്‍ പാര്‍ക്കിനടുത്ത് വച്ചാണ് ചെറുകുന്ന് ഭാഗത്തുനിന്നും അശ്രദ്ധമായ രീതിയില്‍ ഇരുചക്ര വാഹനം ഓടിച്ചു വരികയായിരുന്ന കുട്ടി ഡ്രൈവറെ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.
തുടര്‍ന്ന് കുട്ടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ബോധവല്കരണം നടത്തുകയും ചെയ്ത ശേഷം കൂട്ടിയെ പോലീസ് തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടി ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.