മലയാളത്തില്‍ ഹീറോയിസത്തിന്റെ അവസാന വാക്കായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് ദേവാസുരം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ദേവാസുരത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവും സൂപ്പര്‍ഹിറ്റായിരുന്നു.
2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയത് വസുന്ധര ദാസ് ആയിരുന്നു.നെപ്പോളിയന് അവതരിപ്പിച്ച മുണ്ടയ്ക്കല്‍ ശേഖരന്റെ മകളായ ജാനകി എന്ന കഥാപാത്രമായാണ് താരം രാവണപ്രഭുവില്‍ വേഷമിട്ടത്.
ഒരു നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും പേരെടുത്ത താരം കൂടിയാണ് വസുന്ധര ദാസ്. തമിഴ്നടന്‍ അര്ജ്ജുന് നായികനായി എത്തിയ മുതല്‍വനിലെ ഷക്കലക്ക ബേബി എന്ന പാട്ട് പാടിയാണ് വസുന്ധര സിനിമയിലേക്ക് എത്തിയത്.
ഏ ആര് റഹാമാന്റെ സംഗീതത്തില്‍ പാട്ടുപാടാനെത്തിയ വസുന്ധര ദാസിനെ അഭിയരംഗത്തേക്ക് എത്തിച്ചതും ഏആര്‍ റഹ്മാന് തന്നെ ആയിരുന്നു. ഏആര്‍ റഹ്മാന് സംഗീതത്തില്‍ വസുന്ധര ദാസ് പാടിയ ഷക്കാലക്ക ബേബി എന്ന ഗാനം ഇന്നും ഹിറ്റാണ്.
കമല്ഹാസന് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ഹേ റാം എന്ന ചിത്രത്തിലൂടെയാണ് വസുന്ധര അഭിനയരംഗത്തേക്ക് എത്തുന്നത്. ഏആര്‍ റഹ്മാനായിരുന്നു കമല്‍ ഹാസനോട് ഹേ റാമിലേക്ക് വസുന്ധരയെ റെക്കമെന്റ് ചെയ്തത്.
പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിട്ടു. ഒരുപിടി മലയാള സിനിമകള്‍ ചെയ്തതിനുശേഷം വസുന്ധര അഭിനയരംഗത്ത് നിന്ന് മാറിനിന്നു.
ഇപ്പോള്‍ സംഗീതരംഗത്ത് സജീവമാണ് താരം. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒപ്പം വജ്രം എന്ന സിനിമയിലും വസുന്ധരാ ദാസ് അഭിനയിച്ചിരുന്നു.
11 ഓളം ചിത്രങ്ങളില്‍ വിവിധ ഭാഷകളിലായി വസുന്ധര അഭിനയിച്ചു. പക്ഷേ അഭിനയിക്കുന്നതിനെക്കാള്‍ ശ്രദ്ധ വസുന്ധര നല്‍കിയത് പാട്ടിനാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ താരം ആലപിച്ചു.
സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആയിരുന്ന ബോയ്സ്, മന്മഥന് തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ മലയാളികള്‍ വരെ മൂളുമെങ്കിലും ഇത് വസുന്ധര പാടിയതാണെന്ന് അധികം ആര്‍ക്കുമറിയില്ല.
കര്‍ണാടകയിലെ ഒരു തമിഴ് അയ്യങ്കാര്‍ കുടുംബത്തിലാണ് വസുന്ധര ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ പാട്ടുപഠിച്ചിരുന്നു വസുന്ധര. ദീര്‍ഘകാലം പ്രണയിച്ച ശേഷമാണ് ഡ്രമ്മറായ റോബര്‍ട്ടോ നരെയ്നെ വസുന്ധര ദാസ് വിവാഹം ചെയ്തത്.
ഇപ്പോള്‍ സിനിമകളില്‍ നിന്നും ഇടവേളയെടുത്ത് തന്റെ ബാന്റില്‍ സജീവമാണ് താരം. ഇതിന് പുറമേ പ്രാസംഗിക, പ്രകൃതി സ്നേഹി എന്നീ നിലകളിലും നടി പ്രവര്‍ത്തിക്കുന്നുണ്ട്.