ഒരുകാലത്ത് മലയാള സിനിമയിലെ താരരാജാക്കന്മാര് വരെ ഭയപ്പെട്ടിരുന്ന നടിമാരായിരുന്നു ഷക്കീലയും മറിയയും രേഷ്മയും അല്‍ഫോണ്‍സയും ഉള്‍പ്പെട്ട ബി ഗ്രേഡ് നടിമാര്‍.
സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴാം ഷക്കീലാപ്പടങ്ങള് വരിവരിയായി വിജയം കൊയ്തു. മറിയയുടെയും രേഷ്മയുടെയും സിന്ധുവിന്റെയും ഒക്കെ സുവര്‍ണകാലമായിരുന്നു അത്.
മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യത അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്കും കിട്ടി തുടങ്ങി. മസാല ചിത്രങ്ങളെന്നും, ഇക്കിളിപ്പടങ്ങളെന്നും, തുണ്ട് പടങ്ങളെന്നും ഒക്കെ ഓമനപേരില്‍ അറിയപ്പെട്ട ഇത്തരം ചിത്രങ്ങളാണ് ഒരുകാലത്ത് മലയാള സിനിമാ വ്യവസായം തന്നെ താങ്ങി നിര്‍ത്തിയത്.
അക്കാലത്ത് തീയറ്ററുകള്‍ നിലനിന്നു പോന്നിരുന്നത് തന്നെ ഇത്തരം ചിത്രങ്ങളുടെ സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രമായിരുന്നു.
മസാല ചിത്രങ്ങളിലൂടെ വന്ന ശേഷം സൂപ്പര്‍താര ചിത്രങ്ങളില്‍ പോലും ഐറ്റം ഡാന്‍സറായി തിളങ്ങിയ നടിയായിരുന്നു അല്‍ഫോണ്‍സ.
രേഷ്മയും പ്രമുഖ താരങ്ങള്‍ അഭിനയിച്ച കന്നഡ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാതെ വരുകയായിരുന്നു. അങ്ങിനെയാണ് ബി ഗ്രേഡ് സിനിമകളിലേക്ക് ചുവട് മാറ്റിയത്.
അക്കാലത്തിറങ്ങിയ സൂപ്പര്‍സ്റ്റാര്‍ സിനിമകളായ രാവണപ്രഭുവിനും, രാക്ഷസ രാജാവിനുമൊക്കെ എതിരെ ഷക്കീലയുടെ രാക്ഷസരാജ്ഞി എന്ന ചിത്രം മത്സരിക്കുന്നതും ഹിറ്റായി മാറുന്നതും മലയാളികള്‍ കണ്ടുനിന്നു.
ഷക്കീലയെപ്പോലെ തന്നെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു രേഷ്മ. സാക്ഷാല്‍ ഷക്കീലയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തിയ നടി കൂടിയായിരുന്നു രേഷ്മ.
മുഖ്യധാരാ സിനിമാനടിമാരെ വെല്ലുന്ന സൗന്ദര്യവും അതിര് നിശ്ചയിച്ചിട്ടില്ലാത്ത ശരീരപ്രദര്‍ശനവും രേഷ്മയെ യുവാക്കളുടെ ഇഷ്ടതാരമാക്കി മാറ്റി.
പിന്നീട് സിന്ധു, മറിയ തുടങ്ങി നിരവധി നടിമാരുടെ വരവുണ്ടായെങ്കിലും ബി ഗ്രേഡ് ചിത്രങ്ങളിലെ സൂപ്പര്‍സ്റ്റാറുകളായി ഷക്കീലയെയും, രേഷ്മയെയും തന്നെ വിശേഷിപ്പിക്കാം.
ഇന്റര്‍നെറ്റും യൂട്യൂബും ഒക്കെ സജീവമായതോടെ ബി ഗ്രേഡ് ചിത്രങ്ങളുടെ സുവര്‍ണകാലം അവസാനിച്ചു.
എന്നിരുന്നാളും ഇന്ന് ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെടുന്നതും കാണുന്നതും ഇവരുടെ സിനിമകളും ക്ലിപ്പുകളുമാണ് എന്ന് ഗൂഗിള്‍ തന്നെ സമ്മതിച്ചു തരുന്നു.
ഒരുകാലത്ത് സിനിമാലോകം അടക്കി വാണിരുന്നു എന്ന് തന്നെ പറയാന്‍ കഴിഞ്ഞിരുന്ന ഈ നടിമാരുടെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് ആരും അന്വഷിക്കാറില്ല.
നല്ലകാലത്ത് കിട്ടിയ പണവും വരുമാനവും ശരിയായി വിനിയോഗിക്കാന്‍ കഴിയാതെ പല നടിമാരും പഴയ അവസ്ഥയിലേക്ക് പോയതായും പറയുന്നു.
മുംബൈയിലും ബംഗ്ളൂരിലും ശരീരം വിറ്റു ജീവിക്കേണ്ടി വന്നവരുമുണ്ട്. ഇവരെ വച്ച് ചിത്രങ്ങള്‍ നിര്‍മ്മിച്ചവര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നല്ലാതെ അര്‍ഹിച്ച പ്രതിഫലമോ പരിഗണനകളോ ഇവര്‍ക്ക് നല്‍കിയിരുന്നില്ല എന്നതാണ് വാസ്തവം.
പല പ്രമുഖ നിര്‍മ്മാതാക്കളും കള്ളപ്പേരുകളില്‍ ഡേറ്റിനായി ക്യൂവില്‍ നിന്നിട്ടുണ്ട് എന്ന് ഇന്നവര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത സത്യമാണ്.
ഷക്കീല മസാലപ്പടങ്ങളോട് വിടപറഞ്ഞ് ചെന്നൈയില്‍ സ്ഥിരതാമാസമാക്കി. രേഷ്മയെ കുറിച്ച് ഏറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
കൊച്ചി കാക്കനാട്ടുള്ള ഒരു ഫ്ലാറ്റില്‍ അനാശാസ്യം നടത്തി എന്ന കേസില്‍ പിടിയിലായപ്പോഴാണ് രേഷ്മയുടെ സിനിമാനന്തര ജീവിതം ആളുകള്‍ അറിയുന്നത്.
മറിയ, സിന്ധു പോലുള്ള നടിമാര്‍ എവിടെയാണെന്ന് പോലും ഇന്നും ആര്‍ക്കും അറിയില്ല. ഷക്കീല വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ പ്രമുഖ നടന്മാര്ക്കൊപ്പം നല്ല വേഷത്തില്‍ അഭിനയിച്ച ശേഷം പിന്നെയും അപ്രത്യക്ഷയായി വീണ്ടും സിനിമയും സീരിയലുകളുമായി സജീവമായിരിക്കുയാണ് ഇപ്പോള്‍.
കേസിന്റെയും പീഡനങ്ങളുടെയും ഒരു നീണ്ട കാലം കഴിഞ്ഞ് രേഷ്മയും എവിടെയോ മറഞ്ഞു.
എന്നാല്‍ രേഷ്മയുമായി ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ടെന്നും വിവരങ്ങള്‍ അന്വഷിക്കാറ് ഉണ്ടെന്നും ഷക്കീല പറയുന്നു.
രേഷ്മ ഇപ്പോള്‍ ഒരു നല്ല കുടുംബിനി ആണെന്നും ഭര്‍ത്താവിനും രണ്ട് ആണ്‍കുട്ടികള്‍ക്കും ആപ്പം സന്തോഷമായി മൈസൂരില്‍ താമസിയ്ക്കുന്നുവെന്നും ഷക്കീല വ്യക്തമാക്കുന്നു.
സിന്ധുവും മറിയയും എവിടെയുണ്ടെന്ന് അറിയില്ലെന്നും അവര്‍ പറയുന്നു. അറിയപ്പെടാത്ത ഏതോ ഒരു കോണില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവാം.
സിനിമയിലെ ദുരനുഭവങ്ങളും പീഡനവും മുതലാക്കലുകളും മറന്ന് പ്രായം തളര്‍ത്തിയ ശരീരത്തോട് പൊരുതിക്കൊണ്ടി രിക്കുകയാവാം എന്നു വേണം കരുതാന്‍.