തിരുവല്ല: വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തിരുവല്ല തുകലശേരി സ്വദേശികളായ രാജു തോമസ്, ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന് എങ്ങനെയാണ് തീ പിടിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
പെട്രോളിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് കാർ കത്തുന്നത് ആദ്യമായി കണ്ടത്. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി അർഷാദ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.