തിരുവന്പാടി ബ​സ് അ​പ​ക​ടം: ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്; ബസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടിയി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​പ​ക​ട​ത്തി​നു കാ​ര​ണം ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്നു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ബ​സി​ന്‍റെ ട​യ​റു​ക​ള്‍​ക്കു കു​ഴ​പ്പ​മി​ല്ല. ബ്രേ​ക്ക് സി​സ്റ്റ​ത്തി​നും ത​ക​രാ​റു​ക​ളി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. അ​പ​ക​ട​സ​മ​യം എ​തി​ര്‍​വ​ശ​ത്തു​നി​ന്നു വാ​ഹ​ന​ങ്ങ​ളൊ​ന്നും എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ബ​സി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​ന്ന് ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന​ലെ​യാ​ണ് പു​ല്ലൂ​രാ​മ്പാ​റ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ല്‍ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ക്കു​ക​യും 26 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ത്ത​പ്പ​ന്‍ പു​ഴ​യി​ല്‍നി​ന്ന് തി​രു​വ​മ്പാ​ടി​യി​ലേ​ക്കു പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ളി​യ​മ്പു​ഴ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ത്ത് ത​ല കീ​ഴാ​യി പു​ഴ​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment