കവറോണം..! ഓ​ണ​ക്കോ​ടി​ക്കൊ​പ്പം പ​തി​നാ​യി​രം രൂ​പ; തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാധ്യക്ഷ വിവാദത്തിൽ

 



കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ഓ​ണ​ക്കോ​ടി​യോ​ടൊ​പ്പം കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​തി​നാ​യി​രം രൂ​പ വെ​റു​തെ ന​ല്‍​കി​യെ​ന്ന് ആ​രോ​പ​ണം.

പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ൽ സം​ശ​യം തോ​ന്നി​യ പ​തി​നെ​ട്ട് കൗ​ൺ​സി​ല​ർ​മാ​ർ പ​ണം തി​രി​ച്ച് ന​ൽ​കി. ചെ​യ​ര്‍​പ​ഴ്സ​ന്‍റെ ന​ട​പ​ടി​യി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കു പ​രാ​തി​യും ന​ല്‍​കി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത ത​ങ്ക​പ്പ​നാ​ണ് ഭ​ര​ണ​പ​ക്ഷ പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ 43 കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും 15 ഓ​ണ​ക്കോ​ടി​യോ​ടൊ​പ്പം പ​ണം ന​ൽ​കി​യ​ത്.

അം​ഗ​ങ്ങ​ളെ ഓ​രോ​രു​ത്ത​രെ​യാ​യി ക്യാ​ബി​നി​ൽ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് സ്വ​കാ​ര്യ​മാ​യി ക​വ​ർ സ​മ്മാ​നി​ച്ച​ത്. ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ങ്ങ​നെ​യൊ​രു ഫ​ണ്ടി​ല്ലെ​ന്നി​രി​ക്കെ ഈ ​പ​ണം എ​വി​ടെ നി​ന്നെ​ന്നാ​ണ് അം​ഗ​ങ്ങ​ളു​ടെ സം​ശ​യം.

43 അം​ഗ കൗ​ൺ​സി​ലി​ൽ നാ​ല് സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് ചെ​യ​ർ​പേ​ഴ്സ​ൻ ആ​യ അ​ജി​ത ത​ങ്ക​പ്പ​ൻ ഭ​ര​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment