തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തുലാവര്‍ഷം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് നവംബര്‍ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത പ്രവചിച്ചിട്ടുളളത്. അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുളളതും തെക്കന്‍ ജില്ലകളിലാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.