ഉടന്‍ വരാന്‍ പോകുന്ന പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ മദന്‍ മിത്ര.
അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയെ വെല്ലുവിളിച്ച് മദന്‍ മിത്ര രംഗത്തുവന്നത്.
മമത ബാനര്‍ജി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരിക്കലും പരാജയപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മമത തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് പ്രഖ്യാപിച്ചതെന്ന് മദന്‍ മിത്ര പറഞ്ഞു.
മമതയ്ക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുന്ന സുവേന്ദു അധികാരിക്ക് എതിരെയല്ല തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. യഥാര്‍ത്ഥത്തില്‍ ബിജെപിക്കെതിരെയാണ് തൃണമൂല്‍ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്റെ മാര്‍ജിനില്‍ ജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. എന്നാല്‍ മമത കുറഞ്ഞത് ഒരു ലക്ഷം വോട്ടിനെങ്കിലും ലഭിക്കുമെന്നാണ് മദന്‍ മിത്ര പറയുന്നത്.