അർബുദം ഒരു വാക്കല്ലേ
അർബുദം എന്നത് വെറുമൊരു വാക്ക് മാത്രമാണ്, വാക്കുകൾ കോർത്ത വാചകമല്ല പ്രശസ്ത പത്രപ്രവർത്തകനും അർബുദ ബാധിതനുമായിരുന്ന ജോൺ ഡയമണ്ടിന്റെ വാക്കുകളാണിത്.
അർബുദത്തിനു മനുഷ്യന്റെ ശരീരത്തെ തളർത്താൻ മാത്രമേ കഴിയുകയുള്ളു, മനസ്സിൽ ആത്മവിശ്വാസവും ധൈര്യവും കരുത്തായുണ്ടങ്കിൽ അർബുദം വെറും വാക്കായി അവശേഷിക്കും.
ഇതാ ഒരു പോരാളി
അർബുദത്തിന്റെ ഇരുണ്ട കൈകൾ മസ്തിഷ്കത്തെ ആവരണം ചെയ്തു തോല്പിക്കുമ്പോഴും യുദ്ധത്തോട് പടപൊരുതുന്ന ധീരനായ ഭടനോട് ഉപമിക്കപെടുകയാണ് പ്രശ്സ്ത സംഗീതജ്ഞൻ ടോം പാർക്കർ.
“ഞാൻ കഴിഞ്ഞ പതിനെട്ടു മാസമായി മസ്തിഷ്ക അർബുദത്തിന്റെ പിടിയിലാണ്, എനിക്കുമുന്നിലുള്ളത് ഒരു പോരാട്ടമാണ്.
അതിനോട് പൊരുതി ഏതാനും ചില മാസങ്ങൾക്കുള്ളിൽ ഞാൻ സുഖം പ്രാപിക്കും..’- സോഷ്യൽ മീഡിയയിലൂടെ ടോം ആരാധകരോട് തന്റെ പോരാട്ടത്തെക്കുറിച്ച് പങ്കുവെച്ചു.
പ്രശസ്ത സംഗീത ബാൻഡായ ദി വാണ്ടഡിലെ അംഗമായ ടോം പാർക്കർ അർബുദ രോഗത്തിന് അടിമയായിട്ട് കുറച്ചു മാസങ്ങളായി.
ജീവൻ നിലനിർത്തണമെങ്കിൽ കാഠിന്യമേറിയ പല ചികിത്സയ്ക്കും വിധേയനാകണമെന്ന് ഡോക്ടമാർ അനുശാസിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായി തുടങ്ങിയത്.
ആറ് കീമോ, 30 റേഡിയോ തെറാപ്പി
ആറ് ഘട്ടമായി നടന്ന കീമോതെറാപ്പിയിലൂടെയും, മുപ്പതു റേഡിയോ തെറാപ്പി സെക്ഷനിലൂടെയും ടോമിന്റെ സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.
വരുന്ന അഞ്ചു മാസത്തിനുള്ളിൽ അസുഖം പൂർണമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
ഇംഗ്ലണ്ടിലെ ബോൾട്ടണിൽ ജനിച്ച മുപ്പത്തിമൂന്നുകാരനായ ടോമിനും ഭാര്യ കെൽസിക്കും രണ്ട് വയസു പ്രായമുള്ള ഒറേലിയയെന്ന മകളും പതിനൊന്നു മാസം പ്രായമുള്ള ബോധിയെന്ന മകനുമാണുള്ളത്.
ഒരു വർഷം മുൻപാണ് രോഗ വിവരത്തിന്റെ സൂചനകൾ ടോം ആദ്യമായി ലോകത്തിനു മുന്നിൽ പങ്കുവെച്ചത്. എന്നാൽ ഈ വാർത്ത അദ്ദേഹത്തിന്റെ ആരാധകരെയും മറ്റു ബാൻഡ് അംഗങ്ങളെയും നിരാശയിലാക്കിയിരുന്നു.
അതിജീവിക്കും
ഇരുണ്ടതും കയ്പ്പേറിയതുമായ നിമിഷങ്ങളിലൂടെ ആയിരുന്നു താൻ കടന്നു പോയിരുന്നതെന്നും ടോം കൂട്ടിചേർത്തു.
ഓരോ തവണയും വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയും , റേഡിയേഷന്റെ അസഹനീയമായ വേദനയും ശാരീരിക അസ്വസ്ഥതയും തന്നെ തളർത്തിയിരുന്നു.
എന്നാൽ പങ്കാളിയായ കെൽസിയുടെ പരിചരണവും സാമീപ്യവുമാണ് തനിക്ക് ധൈര്യം പകർന്നത്, നല്ല കാലത്തും മോശം കാലത്തും തന്നോട് ഒപ്പം ഒരു മാലാഖയെ പോലെ ഭാര്യ നിന്നുവെന്നും ടോം ആരാധകരോടായി പറഞ്ഞു.
എന്തായാലും ഇനിയുള്ള കാലം അർബുദത്തിനെ അതിജീവിക്കാനൊരുങ്ങി ജീവിതത്തിലേക്ക് ഒരു പോരാളിയായി തിരിച്ചുവരാൻ കാത്തിരിക്കുകയാണ് ഈ സംഗീത രാജകുമാരൻ.