സര്‍വീസില്‍ നിന്ന് വിരമിയ്ക്കുന്ന മുറയ്ക്ക് സിനിമ രംഗത്ത് ചുവടുറപ്പിക്കാന്‍ ഡിജിപി ടോമിന് തച്ചങ്കരി.
ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ സജീവമാകാനാണ് തച്ചങ്കരിയുടെ തീരുമാനം.
ഭാര്യ അനിതയുടെ പേരില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു.
സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തേക്ക് എത്താന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി.
എന്നാല്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്ന കേസുകള്‍ ആ സാധ്യത ഇല്ലാതാക്കുകയായിരുന്നു.
ഉയര്‍ന്നുവന്ന കേസുകള്‍ക്ക് പിറകില്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചനകളും പുറത്തുവന്നു.
ആദ്യ സിനിമയുടെ തിരക്കഥാ രചന ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടന്‍ തീരുമാനിക്കും.
തന്റെ സര്‍വീസ് കാല അനുഭവങ്ങള്‍ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനമുണ്ട്.
വ്യാജ സി ഡി വേട്ടയുടെ മറവില്‍ റിയാന്‍ സ്റ്റുഡിയോയ്ക്കെതിരേ കുപ്രചരണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇത് ക്രൂരമായ നടപടിയായിരുന്നുവെന്നും തച്ചങ്കരി പറയുന്നു.
ഋഷിരാജ് സിംഗായിരുന്നു അക്കാലത്ത് ആന്റി പൈറസി നോഡല്‍ ഓഫീസര്‍. വിരമിക്കല്‍ സമയത്ത് പോലീസ് സേനയ്ക്കുള്ള ആദരമായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്.
കെഎസ്ആര്‍ടിസി എംഡിയായിരിക്കെ തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
പോലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയര്‍ഫോഴ്സ് മേധാവി തുടങ്ങിയ പദവികള്‍ വഹിച്ച തച്ചങ്കരി 1987 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.
കുസൃതിക്കാറ്റ്, ബോക്സര്‍, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുന്‍പ് നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ ചില ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുന്നു.
വചനം എന്ന ആല്‍ബത്തിലെ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി.
പിന്നീട് ഒരുപാട് ക്രിസ്റ്റ്യന്‍ ഭക്തിഗാനങ്ങള്‍ക്ക് രചനയും സംഗീതവും നല്കി. 1993-1996 കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒട്ടുമിക്ക ക്രിസ്തീയ ഗാനങ്ങളും ടോമിന് തച്ചങ്കരിയുടെ സംഭാവനകള്‍ ആണ്.