ബ്രസൽസ്: ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തി യൂറോപ്യൻ മെഡിസിൻസ് ഏജൻസി.
അത്യപൂർവമായ പാർശ്വഫലം മാത്രമാണ് വാക്സിൻ എടുത്ത ചിലരിൽ കണ്ടുവരുന്ന രക്തം കട്ടപിടിക്കൽ എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
വാക്സിനും രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധമുണ്ട്. എന്നാൽ, ഇത് വളരെ അപൂർവമായൊരു സാധ്യത മാത്രമാണെന്നും ഇഎംഎ വിലയിരുത്തുന്നു.
വാക്സിൻ കൊണ്ടുള്ള ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും ഏജൻസി വിലയിരുത്തുന്നു.
അസ്ട്രസെനക്ക വാക്സിനെക്കുറിച്ചും സമാന റിപ്പോർട്ട് തന്നെയാണ് ഇഎംഎ നൽകിയിരുന്നത്.
ജോണ്സണ് & ജോണ്സണ് കന്പനിയുടെ കൊറോണ പ്രതിരോധ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പച്ചക്കൊടി കാട്ടിയത് രോഗപ്രതിരോധ മേഖലയ്ക്ക് ആക്കം കൂട്ടിയിരിയ്ക്കയാണ്.
മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരിക്കൽ മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയാണ് കന്പനി ചൂണ്ടിക്കാട്ടുന്നത്.
പാൻഡെമിക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ജോണ്സണ് ആന്റ് ജോണ്‍സനിൽ നിന്നുള്ള കൊറോണ വാക്സിൻ എന്ന് കന്പനി അറിയിച്ചു.
കാരണമായി കന്പനി പറയുന്നത് ഇത് ഒരുപ്രാവശ്യത്തെ വാക്സിനേഷൻ മതി എന്നാണ്.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ജോണ്സൻ & ജോണ്സണ് വാക്സിൻ വിലയിരുത്തിയതായി സ്ഥിരീകരിച്ചു.
വാക്സിനിലെ ഗുണങ്ങൾ അപകടസാധ്യതകളെക്കാൾ ഉയർന്നതാണെന്ന് ബോധ്യപ്പെട്ടിട്ടതായി ഇഎംഎ അറിയിച്ചു.
അതിനാൽ യുഎസ് നിർമാതാക്കളായ ജോണ്സണ് ആന്റ് ജോണ്‍സന്റെ കൊറോണ വാക്സിൻ യൂറോപ്യൻ യൂണിയനിൽ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാം.
എന്നിരുന്നാലും, സജീവമായ ഘടകം വളരെ അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാൻ കാരണമായേക്കുമെന്ന മുന്നറിയിപ്പും ഇഎംഎ നൽകുന്നുണ്ട്.
യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ജെ & ജെ യൂറോപ്പിൽ വാക്സിൻ പുറത്തിറക്കുന്നത് വൈകിപ്പിക്കാൻ കാരണമായത് വാക്സിൻ കുത്തിവച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ 18നും 48 നും ഇടയിൽ പ്രായമുള്ള ആറ് സ്ത്രീകൾ രക്തം കട്ടപിടിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്,
എന്നാൽ അമേരിക്കയിൽ 6.8 ദശലക്ഷം വാക്സിനേഷനുകളിൽ ആറ് കേസുകൾ മാത്രമാണ് സംഭവിച്ചത്.
ത്വരിതപ്പെടുത്തിയ പരിശോധനന്ധ ഉപയോഗിച്ച് ഇഎംഎ പിന്നീട് കൂടുതൽ വിശദമായി വാക്സിൻ പരിശോധിച്ചതായി സ്ഥിരീകരിച്ചു.
ജർമനിയിൽ ഫൈസർ ബയോണ്‍ടെക്, അസ്ട്രാ സെനേക്ക, െമോഡേണ, ജോണ്സണ് & ജോണ്സണ് എന്നീ നാലുതരം വാക്സിനുകളാണ് ഉപയോഗിയ്ക്കുന്നത്.
ജർമനിയിലെ കൊറോണയ്ക്കെതിരായ എല്ലാ വാക്സിനുകൾക്കും ഇതുവരെ സോപാധികമായ അംഗീകാരം മാത്രമേ നൽകിയിട്ടുള്ളൂ,
അതായത് ഒരു വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ, അവയുടെ ഫലങ്ങളും പാർശ്വഫലങ്ങളും എങ്ങനെയെങ്കിലും നിരീക്ഷിക്കുകയും പഠനങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
നിലവിൽ 24,884 പുതിയ അണുബാധകളും 331 മരണങ്ങളും ആർകെഐ റിപ്പോർട്ട് ചെയ്തു. 31,77,576 81,017 ഇൻസിഡെൻസ് റേറ്റ് 162.4 ആണ്: എന്നാൽ ഇൻസിഡെൻസ് റേറ്റ് 165 മുകളിൽ ആയാൽ സ്കൂളുകൾ അടയ്ക്കാനും തീരുമാനമുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ