വി​​വാ​​ഹം ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ..! അങ്ങനെ വിവാഹ വാഗ്ദാനം നല്‍കി ജീവനക്കാരിയെ പീഡിപ്പിച്ച ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി ഉടമയും കുടുങ്ങി

മൂ​​വാ​​റ്റു​​പു​​ഴ : വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ സ്ഥാ​​പ​​ന ഉ​​ട​​മ പോ​​ലീ​​സ് പി​​ടി​​യി​​ൽ. പി​​ഒ ജം​​ഗ്ഷ​​നി​​ലെ അ​​ലീ​​നാ​​സ് ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി ഉ​​ട​​മ പേ​​ഴ​​യ്ക്കാ​​പ്പി​​ള്ളി-​​പ​​ള്ളി​​പ്പ​​ടി കു​​ള​​ക്കാ​​ട​​ൻ​​കു​​ഴി​​യി​​ൽ അ​​ലി (49)ആ​​ണ് മൂ​​വാ​​റ്റു​​പു​​ഴ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.

ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തോ​​ളം അ​​ലി വാ​​ഗ​​മ​​ണ്‍, ഗോ​​വ, മൈ​​സൂ​​ർ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ കൊ​​ണ്ടു​​പോ​​യി ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച​​താ​​യാ​​ണ് പ​​രാ​​തി. വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ൽ​​കി​​യാ​​യി​​രു​​ന്നു പീ​​ഡ​​നം.

വി​​വാ​​ഹം ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ മ​​തം മാ​​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. ഇ​​യാ​​ൾ ജീ​​വ​​ന​​ക്കാ​​രി​​ക്ക് സാ​​ന്പ​​ത്തി​​ക​​സ​​ഹാ​​യം ഉ​​റ​​പ്പ് ന​​ൽ​​കു​​ക​​യും അ​​വ​​രു​​ടെ സ​​ഹോ​​ദ​​രി​​ക്ക് വി​​ദേ​​ശ ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും ചെ​​യ്തി​​രു​​ന്നു.​​

ജോ​​ലി ഉ​​പേ​​ക്ഷി​​ച്ചു പോ​​യ യു​​വ​​തി​​യെ ഇ​​യാ​​ൾ വീ​​ട്ടി​​ലെ​​ത്തി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ കാ​​ഞ്ഞാ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. തു​​ട​​ർ​​ന്ന് കാ​​ഞ്ഞാ​​ർ പോ​​ലീ​​സ് കേ​​സ് മു​​വാ​​റ്റു​​പു​​ഴ പോ​​ലീ​​സി​​ന് കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​ളി​​വി​​ൽ താ​​മ​​സി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്ന പ്ര​​തി​​യെ കീ​​ഴി​​ല്ല​​ത്തു നി​​ന്ന് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.ഇ​​യാ​​ളെ ഇ​​ന്ന​​ലെ വാ​​ഗ​​മ​​ണി​​ലും മ​​റ്റും കൊ​​ണ്ടു​​പോ​​യി തെ​​ളി​​വെ​​ടു​​പ്പു ന​​ട​​ത്തി.

Related posts

Leave a Comment