തൃഷ പ്രധാന വേഷത്തിലെത്തി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പരമപഥം വിളയാട്ട്. സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ അവശേഷിക്കുന്പോൾ തൃഷയ്ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ്.
ചിത്രത്തിന്റെ പ്രീ റിലീസിങ്ങ് ചടങ്ങുകൾക്ക് തൃഷ എത്താതിരുന്നതാണ് നിർമാതാവ് ടി.ശിവയെ ചൊടിപ്പിച്ചത്. സംവിധായകനായ തിരുജ്ഞാനത്തോടുള്ള സ്നേഹം കാരണമാണ് നായകനില്ലാതെ സ്ത്രീപ്രധാനമായ സിനിമ തൃഷയെ നായികയാക്കി ചെയ്യാൻ തീരുമാനിച്ചതെന്ന് ശിവ പറയുന്നു.
എന്നാൽ സിനിമയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് തൃഷ വിട്ടു നിൽക്കുകയാണെങ്കിൽ തൃഷയുടെ പ്രതിഫലത്തിൽ നിന്ന് ഒരു വിഹിതം തിരികെ നൽകണമെന്നാണ് ടി.ശിവ ആവശ്യപ്പെടുന്നത്.