കൊച്ചി: തിരുവനന്തപുരം നഗരസഭയ്ക്കകത്തും പുറത്തുമായി നടക്കുന്ന സമരത്തെത്തുടർന്നുള്ള കേസുകളും നാശനഷ്ടങ്ങളും സംബന്ധിച്ചു വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസമരമാണ് നടക്കുന്നതെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജുവാണ് ഹർജി നൽകിയത്. ഹർജിയിൽ ഡിജിപി, നഗരസഭാ സെക്രട്ടറി എന്നിവരോടു ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് വിശദീകരണം തേടിയത്.
നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സമരം നടക്കുന്നത്.
അക്രമ സമരത്തെത്തുടർന്ന് നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടെന്നും ഹർജിയിൽ പറയുന്നു. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.