വൈപ്പിന്‍: ലോക്ക് ഡൗണിന്റെ പാശ്ചാത്തലത്തില്‍ സമീപകാല ചരിത്രങ്ങളില്‍നിന്നു വിഭിന്നമായി ആരവങ്ങളും കോലാഹലങ്ങളുമൊന്നുമില്ലാതെ മത്സ്യബന്ധന ബോട്ടുകളുടെ ഒരു സീസണ് അവസാനിച്ചുകൊണ്ടുള്ള 52 ദിവസത്തെ ട്രോളിംഗ് നിരോധനം നാളെ തുടങ്ങുകയാണ്.
നാളെ അര്‍ധരാത്രി 12ന്ശേഷം ബോട്ടുകള്‍ക്ക് കടലില്‍ പോകാനാവില്ല.ഒന്നരമാസത്തിലേറെ കരയില്‍ വിശ്രമിക്കുന്ന ബോട്ടുകള്‍ ഇനി ജൂലൈ 31 അര്‍ധരാത്രിക്ക് ശേഷമെ കടലില്‍ ഇറങ്ങു. അതുവരെ അനുബന്ധ മേഖലകള്‍ക്കും വിശ്രമാണ്.
മറൈന്‍ ഡീസല്‍ പമ്പുകള്‍, ഹാര്‍ബറുകളിലെ ഭോജനശാലകള്‍ തുടങ്ങിയവ തുറക്കില്ല. മത്സ്യ സംസ്കരണ മേഖലകള്‍, കയറ്റിറക്ക് മേഖലകള്‍ എന്നിവയെല്ലാം സ്തംഭിക്കും. പരമ്പരാഗത വള്ളങ്ങള്‍ കടലില്‍ പോകുന്നതിനാല്‍ ഐസ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കും.