സാ​മൂ​ഹ്യ​വി​രു​ദ്ധ​രുടെ ശല്യത്താൽ പൊറുതിമുട്ടി; ഫി​ഷ​റീ​സ് ആ​ശു​പ​ത്രി കൗ​ണ്ട​ർ കല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു; വൈ​ദ്യു​തി പോ​സ്റ്റി​ലെ ഫ്യൂ​സ് ഊ​രി​യെ​ടു​ത്ത് ന​ശി​പ്പി​ച്ചു

ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് കോ​ൺ​ക്രീ​റ്റ് ക​ട്ട ഉ​പ​യോ​ഗി​ച്ചാ​ണ് എ​റി​ഞ്ഞു ത​ക​ർ​ത്ത​ത്.

രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ഗ്ലാ​സ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ ഗ്ലാ​സ് ചി​ല്ലു​ക​ൾ നി​റ​ഞ്ഞു കി​ട​ന്ന​തി​നാ​ൽ രോ​ഗി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​റ​ത്ത് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ് ന​ട​ത്തി​യ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലെ ഫ്യൂ​സ് ഊ​രി​യെ​ടു​ത്ത് ന​ശി​പ്പി​ച്ച​ശേ​ഷം സ​മീ​പ​ത്തെ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment