കീവ്: യുക്രെയ്നിന് യുദ്ധവിമാനം നൽകുന്ന രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ.യുക്രെയ്ൻ വ്യോമസേനയ്ക്ക് തങ്ങളുടെ എയർഫീൽഡുകൾ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും യുദ്ധത്തിൽ പ്രവേശിച്ചതായി കണക്കാക്കുമെന്ന് റഷ്യൻ പ്രതിരോധ സൈനിക വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
അതേസമയം, യുക്രെയ്നിൽ ലക്ഷ്യം നേടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്നിലെ ആണവനിലയങ്ങൾ ആക്രമിക്കാൻ പദ്ധതിയില്ല. യുദ്ധത്തിലൂടെയും അല്ലെങ്കിൽ ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുമെന്നും പുടിൻ പറഞ്ഞു.
സേവനം പൂർണമായി നിർത്തി
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂർണമായും നിർത്തി.
യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായിട്ടാണ് റിപ്പോർട്ട് വരുന്നത്.
യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കൻ എക്സ്പ്രസും റഷ്യയിലെ പ്രവർത്തനം നിർത്തി. റഷ്യയിലേയും ബെലാറുസിലേയും പ്രവർത്തമാണ് അമേരിക്കൻ എക്സ്പ്രസ് നിർത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല.
ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റർകാർഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകൾ മരവിപ്പിച്ചിരുന്നു.
യു.എസ്. മൾട്ടിനാഷണൽ കന്പനികളായ ഇവ കാർഡ് വഴിയുള്ള പണമിടപാടിലെ ആഗോള കുത്തകകളാണ്.യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയിലെ ഇടപാടുകൾ മരവിപ്പിക്കുന്നതെന്ന് ഇരു കന്പനികളും അറിയിച്ചു.
റഷ്യൻ ബാങ്കുകൾ അനുവദിച്ച കാർഡുകൾ ഇനിമേൽ വിദേശരാജ്യങ്ങളിൽ നിഷ്ക്രിയമായിരിക്കുമെന്ന് രണ്ടു കന്പനികളും അറിയിച്ചു.
വിദേശത്തെ ബാങ്കുകൾ അനുവദിച്ച വിസ, മാസ്റ്റർ കാർഡുകളിൽ റഷ്യയിലും ഇടപാടുകൾ നടത്താനാവില്ല. റഷ്യയിലുള്ള ഇരുനൂറോളം ജീവനക്കാർക്ക് കാർഡുപയോഗിച്ച് ഇടപാടുകൾ നടത്താമെന്ന് മാസ്റ്റർകാർഡ് പറഞ്ഞു. കാലാവധി കഴിയുംവരെ രണ്ടു കാർഡുകളും റഷ്യയിൽ ഉപയോഗിക്കാനാകുമെന്ന് റഷ്യൻ സെൻട്രൽ ബാങ്കും എസ്ബെർബാങ്കും അവകാശപ്പെട്ടു.
കീവ് ലക്ഷ്യമാക്കി റഷ്യൻ പട
അധിനിവേശം ആരംഭിച്ചതിനു ശേഷം റഷ്യ ഇതുവരെ യുക്രെയ്നിൽ 600 മിസൈലുകൾ പ്രയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. യുക്രെയ്നിൽ റഷ്യ യുദ്ധ ശക്തിയുടെ 95 ശതമാനം പുറത്തെടുക്കുന്നുണ്ടെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വീണ്ടും യുദ്ധം രൂക്ഷമാക്കാൻ ഒരുങ്ങുകയാണ് റഷ്യൻ പട. കീവിൽ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള ചെറുത്തുനിൽപ്പ് ശക്തമായതിനാൽ ഇതുവരെ കീവിൽ ആധിപത്യം പുലർത്താൻ റഷ്യയ്ക്കായിട്ടില്ല.
എണ്ണ സംഭരണശാല തകർത്തു
യുക്രെയ്നിൽ ലുഹാൻസ്കിയിലുള്ള എണ്ണ സംഭര ണശാല റഷ്യൻ സൈന്യം തകർത്തതായി റിപ്പോർട്ടു കൾ വരുന്ന.ു. തീ പടരുന്നു.